www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവർന്നു

Share it:


കോട്ടയം: ആളില്ലാതിരുന്ന വീട് കുത്തി തുറന്ന് കവർച്ച. 13 പവൻ സ്വർണവും 1,35,000 രൂപയും വാച്ചുകളും കവർന്നു. കോട്ടയം പൊൻകുന്നത്തായിരുന്നു സംഭവം. 

വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം നോക്കിയായിരുന്നു കവർച്ച. സ്ഥലത്തെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യയുള്ളത്

ജനീവ: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈറസിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയത്.  

ലോകാരോഗ്യ സംഘടനയുടെ ആദ്യ പ്രതികരണത്തെ തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഖാതം അതീവ ഗുരതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലെ മുന്നറിയിപ്പ്. 

ഒരാഴ്ച്ച മുമ്പ് മാത്രമാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ബി. 1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന് പേരിടുകയും ചെയ്‌തു. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളിലും ആഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കുണ്ട്. 

Share it:

Kerala

Post A Comment: