www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

Share it:


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.  

യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

24-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്. 

25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്. 

26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്. 

27-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 

28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അല്ലെർട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളായിൽ ഓറഞ്ച് അല്ലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി 

അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Share it:

Kerala

Post A Comment: