www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോം സ്റ്റേയിൽ കഞ്ചാവ് കൃഷി; വിദേശികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

Share it:


തൊടുപുഴ: ഹോം സ്റ്റേയിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ വിദേശികൾക്ക് നാല് വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കുമളിയിലെ ക്രിസീസ് എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുക്കാരനും ഈജിപ്ഷ്യൻ പൗരനുമായ മുഹമ്മദ് ആദിൽ മുഹമ്മദ് (53), കൂടെ താമസിച്ചിരുന്ന ജര്‍മന്‍കാരിയായ ഉൾറിക് റിക്റ്റർ (39) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷിച്ചത്.  

2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇവരുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിലയും ഉണക്ക കഞ്ചാവും കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില് ഒരു വർഷം അധികം തടവ് അനുഭവിക്കണം. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്റ്ററായിരുന്ന വിഎ സലീമിന്‍റെ നേതൃത്വത്തിലാണ് ഇവരുടെ ഹോം സ്റ്റേ‍യിൽ പരിശോധന നടത്തിയത്. 

ചെടിച്ചട്ടിയിൽ പരിപാലിക്കുന്ന അഞ്ച് കഞ്ചാവ് ചെടികളും 90 ഗ്രാം വീതം ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തി. അസി. കമ്മിഷ്‌ണർ ജി.പ്രദീപ് കുമാരന് കുറ്റപത്രം സമർപ്പിച്ചത്. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന പ്രോസിക്യുഷൻ വാദം കോടതി ശരിവെച്ചു. എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.ബി. രാജേഷ് ഹാജരായി. വിദേശികളായതിനാൽ കലക്റ്റർ മുഖാന്തരം എംബസിയെ അറിയിക്കും.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ബിച്ചു തിരുമല ഇനി ഓർമ

തിരുവനന്തപുരം: ജനപ്രിയ പാട്ടുകളുടെ അമരക്കാരൻ ഗാനരചയീതാവ് ബിച്ചു തിരുമല (79) ഓർമയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബി ശിവശങ്കരൻനായർ എന്ന ബിച്ചു തിരുമല 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്ന് പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിഎ ബിരുദം നേടി. 1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം. കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല. 

നടന്‍ മധു നിർമിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ...തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങൾക്കാണ് അദ്ദേഹം ജൻമം കൊടുത്തത്. 

എ.ആർ റഹ്മാൻ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്.  മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പർഹിറ്റായ ലളിതഗാനങ്ങൾ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ൽ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസിന് വാമദേവന്‍ പുരസ്ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശൻ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍. 

Share it:

Idukki

Post A Comment: