www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് ഗൾഫിൽ; മക്കളെ ഉപേക്ഷിച്ച് ഗുണ്ടാ നേതാവിനൊപ്പം മുങ്ങിയ യുവതി പിടിയിൽ

Share it:


തൃശൂർ: ഗൾഫിലുള്ള ഭർത്താവ് സമ്പാദിച്ച പണവും സ്വർണവുമായി സോഷ്യൽ മീഡിയ കാമുകനായ ഗുണ്ടാ നേതാവിനൊപ്പം മുങ്ങിയ യുവതി പിടിയിൽ. അന്തിക്കാട് സ്വദേശിയായ പ്രവാസി യുവാവിന്‍റെ ഭാര്യയാണ് കാമുകനൊപ്പം നാടുവിട്ടത്. 

സോഷ്യൽ മീഡിയയിലൂടെയാണ്‌ പുഴുവിൽ സ്വദേശിനിയായ യുവതി ആലപ്പുഴ മായിത്തറ അരുണിനെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയമാകുകയും ഇരുവരും ഒളിച്ചോടുകയുമായിരുന്നു. ഭർത്താവിന്‍റെ പക്കലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വർണവും കൈക്കലാക്കിയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.  

അരുണിനെതിരെ പാലക്കാട്, ആലപ്പുഴ, ചേർത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ടെന്ന് അന്തിക്കാട് പൊലീസ് അറിയിച്ചു. ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇരുവരും പിടിയിലായത്. 

അന്തിക്കാട് എസ്‌.ഐ കെ.എച്ച്. റെനീഷിന്‍റെ നേതൃത്വത്തിൽ എഎസ്ഐ എം.കെ. അസീസ്, സി.പി.ഒ. മാരായ അജിത്, ഷാനവാസ്, എസ്‌.സി.പി.ഒ. രാജി എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rXA

ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി 

അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 


Share it:

Kerala

Post A Comment: