www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ ഫോട്ടോ ഷൂട്ട്; മാപ്പ് പറഞ്ഞ് പാക് മോഡൽ

Share it:


ശിരോവസ്ത്രമില്ലാതെ ഗുരുദ്വാരയിൽ ഫോട്ടോ ഷൂട്ട് നടത്തിയ പാക് മോഡൽ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് രംഗത്ത്. കർതാർപൂർ ദർബാർ സാഹിബിൽ നടന്ന ഫോട്ടോഷൂട്ടാണ് വിവാദമായത്. പാക് മോഡൽ സൗലേഹയാണ് ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായത്. 

വിമർശനം വ്യാപകമായതോടെ സൗലേഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ക്ഷമാപണം നടത്തുകയും ചെയ്‌തു. വസ്ത്ര ബ്രാൻഡായ മാന്നാത് ക്ലോത്തിങിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ശിരോവസ്ത്രമില്ലാത്ത ചിത്രങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തിരുന്നു.  

കർതാപൂർ ദർബാർ സാഹിബ് ഗുരുദ്വാര സിഖ് സമുദായത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. സംഭവത്തിൽ പാകിസ്ഥാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസൈനറും മോഡലും സിഖ് സമൂഹത്തോട് മാപ്പ് പറയണമെന്ന് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയും പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി 

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

Share it:

Entertainment

Post A Comment: