www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; സ്ഥാപനത്തിന്‍റെ വൈദ്യുതി ബന്ധം വിഛേദിച്ചു

Share it:



ഇടുക്കി: അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ കട്ടപ്പന നഗരത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കച്ചവട സ്ഥാപനത്തിലേക്കുള്ള വൈദ്യുതി വിഛേദിച്ച് കെ.എസ്.ഇ.ബി. അപകടം നടന്ന പോസ്റ്റിനു സമീപത്തുള്ള ഹൈറേഞ്ച് ഹോം അപ്ലയൻസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും പ്രവഹിച്ച വൈദ്യുതിയാണ് ജീവനക്കാരന്‍റെ മരണത്തിനു കാരണമായതെന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.  

ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർമല സിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. കെഎസ്ഇബി വൈദ്യുതി ഓഫ് ചെയ്‌ത ശേഷമാണ് പണികൾ നടത്തിയത്. എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കൽ ഇൻസ്പെ്ക്ടറേറ്റ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്. ജനറേറ്റർ കൃത്യമായി എർത്തിങ് നടത്തിയിരുന്നില്ല. 

ഇതേതുടർന്നാണ് സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്.  ജനറേറ്ററും സീൽ ചെയ്തു. വയറിങ് കൃത്യമായ രീതിയിലല്ല ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകി കെഎസ്ഇബിയും വീഴ്ച വരുത്തിയെന്നും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.  

മരിച്ച ജേക്കബിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം പരിശോധന സംബന്ധിച്ച റിപ്പോർട്ട്   ചീഫ് ഇലട്കിക്കൽ ഇൻസ്പെക്ടർക്ക് കൈമാറും. ഈ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക.‌അതേസമയം അനധികൃത ഡീസൽ ജനറേറ്ററുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഇടുക്കി ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്റർ അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കുടുംബത്തിലെ രണ്ട് പേർ മരിച്ച നിലയിൽ; അമ്മ ഗുരുതരാവസ്ഥയിൽ

വൈപ്പിൻ: ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ ഞാറക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കൽ സെന്‍റ് മേരീസ് സ്‌കൂൾ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. 

മരിച്ച ജോസിന്‍റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റമോർട്ടത്തിനായി മാറ്റും. മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Share it:

Idukki

Post A Comment: