ഇടുക്കി: കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ എക്സൈസ് പ്രതിയാക്കിയ ആളുടെ മകൻ കഞ്ചാവുമായി പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശിയായ അമർജിത്താണ് (29) 20 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. ഇയാളുടെ പിതാവ് സ്റ്റീഫൻ രാജ് നേരത്തെ രണ്ട് തവണ കഞ്ചാവ് കേസിൽപെട്ടയാളാണ്.
പാമ്പനാർ കേന്ദ്രീകരിച്ച് അമർജിത്ത് കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പാമ്പനാർ സ്വദേശികളായ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
വണ്ടിപ്പെരിയാർ എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജ്കുമാർ, ഓഫീസർമാരായ ദീപു കുമാർ, പ്രമോദ്കുമാർ, അരുൺ എസ്. നായർ, സിന്ധു കെ. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ശബരിമല; പത്ത് ദിവസത്തിനിടെ വരുമാനം 10 കോടി കവിഞ്ഞു
ശബരിമല: തീർഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനം പത്ത് കോടി കവിഞ്ഞു. നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ആദ്യ ദിനങ്ങളില് നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ വരുമാനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.
ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർശനം നടത്തിയത്. സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.
Post A Comment: