www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

12 മണിക്കൂറിൽ ന്യൂനമർദം; കേരളത്തിൽ പരക്കെ മഴക്ക് സാധ്യത

Share it:


തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്ക് തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. നവംബർ 25 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

വ്യാഴാഴ്ച്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ യുള്ള ഇടങ്ങളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചയും സമാനമായ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും 11 ജില്ലകൾക്ക് പുറമെ കോഴിക്കോട്ടും മഴ ലഭിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സ്വകാര്യ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പിൽ

തിരുവനന്തപുരം: അടിവസ്ത്രം ധരിക്കുന്ന വീഡിയോ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ. 35 ഓളം വനിതാ ജീവനക്കാർ അംഗങ്ങളായ ഗ്രൂപ്പിലാണ് ഡ്രൈവർ സ്വന്തം നഗ്ന വീഡിയോ പങ്കുവച്ചത്. വനിതാ ജീവനക്കാരുടെയടക്കം കുട്ടികൾ ഓൺലൈൻ ക്ലാസ് പങ്കെടുക്കുമ്പോഴാണ് ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. സംഭവത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. 

കെഎസ്​ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനെയാണ്​ അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​. ഇയാൾ വർക്കിങ്​ അറേഞ്ച്​മെന്‍റ്​ വ്യവസ്​ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ്​ ജോലി ചെയ്​ത്​വരുന്നത്​. 

സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി. 

നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ സാബുവിനെതിരെ നടപടിയെടുത്തത്​. സാബുവിന്‍റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

Share it:

Kerala

Post A Comment: