www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആചാരം നടത്താൻ 11 കാരനെ നാടോടി സ്ത്രീക്ക് കല്യാണം കഴിച്ചുകൊടുക്കാൻ നീക്കം

Share it:


പൂനെ: ആചാരത്തിന്‍റെ പേരിൽ 11 കാരനെ നാടോടി സ്ത്രീക്ക് വിവാഹം കഴിച്ചുകൊടുക്കാൻ നടത്തിയ നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. മഹാരാഷ്‌ട്രയിലെ പൂനെക്കടുത്ത ്ബാരമതിയിലാണ് സംഭവം നടന്നത്. ജമാൽ എന്ന പ്രദേശിക ആചാരത്തിന്‍റെ ഭാഗമായിട്ടായിരുന്നു സംഭവം. ക്ഷേത്രത്തിൽ ദേവിയെന്ന സങ്കൽപ്പത്തിലെത്തുന്ന നാടോടി സ്ത്രീക്ക് ആചാരത്തിന്‍റെ ഭാഗമായി 11 കാരനെ വിവാഹം കഴിച്ചു നൽകുകയായിരുന്നു നാട്ടുകാരുടെ ലക്ഷ്യം. 

അതിന് പിന്നാലെ കുട്ടിയെ നാടോടി സംഘത്തിന് വിട്ടു കൊടുക്കുകയും ചെയ്യുന്നതാണ് ആചാരം.എന്നാൽ 11 കാരനെ വിവാഹം കഴിച്ചുകൊടുക്കുന്നതിനെ തടഞ്ഞ് പൊലീസ് രംഗത്തെത്തുകയായിരുന്നു.  തങ്ങൾക്ക് ജനിക്കുന്ന ആൺകുട്ടിയെ ആചാരത്തിന്‍റെ ഭാഗമായി ഇത്തരത്തിൽ വിവാഹം കഴിച്ച് നൽകാമെന്ന് കുട്ടിയുടെ മാതാപിതാക്കൾ നേർച്ച നേർന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്താൻ ഒരുങ്ങിയത്. 

വിവാഹത്തോട് അനുബന്ധിച്ച് 400 പേരെ ക്ഷണിച്ചുള്ള വിരുന്നും സംഘടിപ്പിച്ചിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അന്ധശ്രദ്ധ നിർമൂലൻ സമിതി എന്ന സംഘടനാ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വിവാഹം തടഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട അന്ധശ്രദ്ധ നിർമൂലൻ സമിതി പ്രവർത്തകരും പൊലീസും 11 കാരന്‍റെ മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു 

കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്. 

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാ‍യില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്. 

ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.

എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. 

Share it:

National

Post A Comment: