www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടും കോപ്പിയടി വിവാദത്തിൽ ഉർഫി ജാവേദ്

Share it:



മുംബൈ: വസ്ത്രധാരണത്തിൽ മുമ്പും വിവാദത്തിൽ പെട്ടിട്ടുള്ള താരമാണ് ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥി കൂടിയായിരുന്ന ഉർഫി ജാവേദ്. പ്രമുഖരുടെ വസ്ത്രധാരണ രീതികൾ കോപ്പിയടിക്കുന്നുവെന്ന ആക്ഷേപവും താരത്തിനെതിരെ ഉയർന്നിട്ടുണ്ട്. സമാനമായ ഒരു വിവാദ വസ്ത്രമാണ് താരത്തിന്‍റേതായി ഇപ്പോൾ പുറത്ത് വരുന്നത്.  

സ്പെഗെട്ടി സ്ട്രാപ്പുകളുള്ള ബ്ലാക്ക് നെറ്റ് ടോപ്പും ബ്ലാക്ക് പാന്‍റ്സുമാണ് ഉർഫിയുടെ വേഷം. ചിത്രങ്ങളിൽ ഉർഫി അതി സുന്ദരിയാണെങ്കിലും ഈ വസ്ത്ര ധാരണം കോപ്പിയാണെന്ന ആക്ഷേപമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 

മറ്റൊരു സൂപ്പർ മോഡലായ ബെല്ല ഹാഡിസ് ഒരു വർഷം മുമ്പ് സമാനമായ വേഷം ധരിച്ചിരുന്നുവെന്നാണ് സൈബർ ലോകത്തിന്‍റെ കണ്ടെത്തൽ. പ്രമുഖരുടെ വേഷം അതേപടി അനുകരിക്കുന്നതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്. 


എന്നാൽ ഇത്തരം ബോൾഡ് വേഷം ധരിക്കുന്നതിനെ അനുകൂലിച്ചും കമന്‍റുകൾ വരുന്നുണ്ട്. മുമ്പ് കീറിയതുപോലുള്ള ഡെനീം ജാക്കറ്റണിഞ്ഞ് എയർപോർട്ടിലെത്തിയ ഉർഫിയെ കുറിച്ച് ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഇടുക്കിയിൽ മാരക ലഹരിയുമായി യുവതിയും സുഹൃത്തും പിടിയിൽ

ഇടുക്കി: മാരക ലഹരിമരുന്നുമായി റിസോർട്ട് നടത്തിപ്പുകാരനും സുഹൃത്തായ യുവതിയും എക്സൈസിന്‍റെ പിടിയിൽ. കുമളിയിൽ റിസോർട്ട് ഏറ്റെടുത്ത് നടത്തുന്ന മുറിഞ്ഞ പുഴ സ്വദേശി ഷെബിൻ മാത്യു, ഇയാളുടെ പെൺ സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര മോഹൻ (20) എന്നിവരാണ് പിടിയിലായത്. .06 എം.ജി നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 

അറസ്റ്റിലായ ഷെബിൻ മാത്യുവിനെ കാണാൻ കൊടുങ്ങല്ലൂരിൽ നിന്നും സാന്ദ്ര മോഹൻ ഇന്നലെയാണ് കുമളിയിൽ എത്തിയത്. സാന്ദ്രയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ മുറിയിൽ കഴിഞ്ഞ ശേഷം ഇന്ന് രാവിലെ ഇരുവരും വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സന്ദർശനത്തിനെത്തി. യുവതി മയക്കുമരുന്നുമായി ജില്ലയിലെത്തിയിട്ടുണ്ടെന്ന എക്സൈസ് ഇന്‍റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ എക്സൈസ് സംഘം പിന്തുടരുന്നുണ്ടായിരുന്നു. 

പരുന്തുംപാറയിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോളാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ താമസിച്ച മുറിയിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ല. 

കണ്ടെത്തിയ ലഹരി വസ്‌തു ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്നതാണ്. യുവതിക്ക് ആരാണ് ലഹരി കൈമാറിയതെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ഇതിനു മുമ്പും സമാനമായി യുവതി ലഹരി ഇവിടേക്ക് കടത്തിയിരുന്നുവോയെന്നും സംംശയിക്കുന്നുണ്ട്. എക്സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. 

Share it:

bollywood

Gallery

Post A Comment: