www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ കെ.എസ്.ഇ.ബി ജീവനക്കാരന്‍റെ മരണം; സ്ഥാപനത്തെ സംരക്ഷിക്കാൻ നീക്കം

Share it:


ഇടുക്കി: ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കട്ടപ്പനയിലെ വൻകിട വ്യാപാര സ്ഥാപനത്തെ സംരക്ഷിക്കാൻ നീക്കം. കഴിഞ്ഞ ദിവസമാണ് കട്ടപ്പന ഗാന്ധി സ്ക്വയറിനു സമീപമുള്ള പോസ്റ്റിൽ അറ്റകുറ്റപ്പണികൾക്കായി കയറിയ നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബ് (ബെന്നി 52) ഷോക്കേറ്റ് മരിച്ചത്.

ഇതിനു സമീപത്തെ വൻകിട വ്യവസായ സ്ഥാപനമായ ഹൈറേഞ്ച് ഹോം അപ്ലയൻസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും സർവീസ് വയർ വഴി വൈദ്യുതി ലൈനിലേക്ക് പ്രവേശിക്കുകയായിരുന്നു.  
സ്ഥാപനത്തിൽ ഇത്തരത്തിൽ വൻകിട ജനറേറ്റർ സ്ഥാപിക്കണമെങ്കിൽ കെ.എസ്.ഇ.ബിയുടെ അനുമതി തേടണം. 

എന്നാൽ സ്ഥാപനം നാളിതുവരെ ഇത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്നും പരിശോധന നടത്തിയ ഇലക്‌ട്രിക്കൽ ഡെപ്യൂട്ടി ഇൻസ്പെക്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്ഥാപനത്തിലെ ജനറേറ്റർ ഉദ്യോഗസ്ഥർ സീൽ ചെയ്‌തിരിക്കുകയാണ്. അതേസമയം സ്ഥാപനത്തെ കേസിൽ നിന്നും സംരക്ഷിക്കാനായി ഉന്നതതലത്തിൽ നീക്കം നടക്കുന്നതായുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി 

അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 
കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. 

പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 
2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 
Share it:

Idukki

Post A Comment: