www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1840) Idukki (1781) Mostreaded (1616) Crime (1404) National (1206) Entertainment (838) world (430) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (2) boxoffice (2)

വിദേശ ജോലി മുടക്കി ഒമിക്രോൺ; 27 കാരി നഴ്‌സ് ജീവനൊടുക്കി

Share it:



കോട്ടയം: ഒമിക്രോൺ വൈറസ് വ്യാപനത്തെ തുടർന്ന് വിദേശ ജോലി വൈകുമെന്ന് ഭയന്ന് യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്റ്റില്‍ ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സ്വീഡനിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് യുവതി ജീവനൊടുക്കിയത്. കര്‍ണാടകയില്‍ നഴ്‌സായി ജോലി ചെയ്‌തിരുന്ന നിമ്മി രണ്ട് ദിവസം മുമ്പാണ് മണിമലയിലെ വീട്ടിലെത്തിയത്.  

നിമ്മിയുടെ ഭര്‍ത്താവ് റോഷന്‍ നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ ജോലി നഷ്ടപ്പെട്ട് നാട്ടിലുണ്ട്. അതിനിടയിലാണ് നിമ്മിക്ക് സ്വീഡനില്‍ ജോലി ശരിയായത്. അങ്ങോട്ട് പോകാനിരിക്കെയാണ് ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

അകത്തുനിന്ന് പൂട്ടിയ വാതില്‍ ഭര്‍ത്താവ് റോഷന്‍ എത്തിയാണ് ചവിട്ടിപ്പൊളിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഞായറാഴ്ച്ച ഇരുവരും വള്ളംചിറയിലെ ഇടവക പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം ഭർത്താവും വീട്ടുകാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് മുറിയിലേക്ക് പോയ നിമ്മി വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി 

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 


Share it:

Kerala

Post A Comment: