www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉച്ച മയക്കം ഇഷ്‌ടപ്പെട്ടില്ല; മരുമകൾക്ക് ഭർത്താവിന്‍റെയും വീട്ടുകാരുടെയും മർദനം

Share it:

ഗാന്ധിനഗർ: ഉച്ചകഴിഞ്ഞ് ഉറങ്ങിയെന്നാരോപിച്ച് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തല്ലിച്ചതച്ചു. ഗുജറാത്തിലാണ് സംഭവം. ഷാഹിബാദ് സ്വദേശിനിയായ 24 കാരിക്കാണ് മർദനമേറ്റത്. സംഭവത്തിൽ യുവതി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. യുവതി പകൽ സമയത്ത് ഉറങ്ങുന്നതിനെ ഭർത്താവും വീട്ടുകാരും എതിർത്തിരുന്നു. 

2016ലായിരുന്നു യുവതിയുടെ വിവാഹം. മെഹസാന സ്വദേശിയായ യുവാവുമായിട്ടായിരുന്നു വിവാഹം. തുടർന്ന് ഭർത്താവിനും മാതാപിതാക്കൾക്കുമൊപ്പം താമസവും തുടങ്ങി. എന്നാൽ ഉച്ച ഭക്ഷണത്തിനു ശേഷം കിടന്നുറങ്ങാൻ ഇവർ യുവതിയെ അനുവദിച്ചിരുന്നില്ല. ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നതിനാൽ ഉച്ചയാകുമ്പോൾ ക്ഷീണവും ഉറക്കവും ഉണ്ടാകാറുണ്ടെന്നും യുവതി പറയുന്നു.  

ഉച്ചമയക്കത്തിന്‍റെ പേരിൽ ആദ്യം മർദനമേറ്റത് ഭർത്താവിന്‍റെ കൈയിൽ നിന്നാണ്. തുടർന്ന് പിണങ്ങിപ്പോയെങ്കിലും രമ്യതയിലെത്തിയതോടെ വീണ്ടും ഭർതൃവീട്ടിൽ മടങ്ങിയെത്തി. ഇതിനു പിന്നാലെയാണ് ഭർതൃവീട്ടുകാരുടെ മർദനം തുടങ്ങിയത്. 2017ൽ യുവതി ഒരു പെൺകുഞ്ഞിന് ജൻമം നൽകിയിരുന്നു. കുട്ടി ആണായില്ലെന്നാരോപിച്ചും ഇവർ യുവതിയെ മർദിച്ചു. ഉപദ്രവത്തിനു പുറമേ ഭർത്താവ് തന്നെ ഉപേക്ഷിക്കുക കൂടി ചെയ്‌തതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി 

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

Share it:

National

Post A Comment: