www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർമി ഉദ്യോഗസ്ഥന്‍റെ പേരിൽ പെൺകുട്ടികളെ വലയിലാക്കി പീഡനം; 31 കാരൻ അറസ്റ്റിൽ

Share it:


പൂനെ: ആർമി ഉദ്യോഗസ്ഥന്‍റെ പേരിൽ മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കി വന്നയാൾ പിടിയിൽ. കർണാടക സ്വദേശിയായ പ്രശാന്ത് ഭാവ് റാവുവെന്ന 31 കാരനാണ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാൾ പീഡനത്തിനിരയാക്കിയതായി പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. 

ആർമി ഉദ്യോഗസ്ഥനാണെന്ന പേരിലാണ് ഇയാൾ മാട്രിമോണിയൽ സൈറ്റിൽ ഐഡി ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്. ഇത് കണ്ട് നിരവധി സ്ത്രീകൾ ഇയാളുമായി വിവാഹത്തിന് താൽപര്യം അറിയിച്ച് വരാറുണ്ട്. ഇത്തരത്തിൽ എത്തുന്ന സ്ത്രീകളെ രഹസ്യമായി വിവാഹം കഴിച്ച ശേഷം കാറിൽവച്ച് ലൈംഗികമായി പീഡിപ്പിച്ച് മുങ്ങുന്നതാണ് ഇയാളുടെ രീതി.

അടുത്തിടെ വഞ്ചിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയിൽ പൂനെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു. തുടര്‍ന്ന് തന്‍റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ലോഡ്‌ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞായിരുന്നു കല്യാണം നടത്തിയത്. തുടര്‍ന്ന് കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ലോഡ്‌ജില്‍ നിന്ന് താമസം മാറ്റിയ ഉടനെ തന്നെ 31കാരന്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യയുള്ളത്

ജനീവ: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈറസിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയത്. 

ലോകാരോഗ്യ സംഘടനയുടെ ആദ്യ പ്രതികരണത്തെ തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഖാതം അതീവ ഗുരതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലെ മുന്നറിയിപ്പ്. 

ഒരാഴ്ച്ച മുമ്പ് മാത്രമാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ബി. 1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന് പേരിടുകയും ചെയ്‌തു. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളിലും ആഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കുണ്ട്. 


Share it:

Crime

Post A Comment: