www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാലര വയസുകാരിക്ക് പീഡനം; പ്രതിക്ക് 43 വർഷം തടവ്

Share it:



തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെയാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് ശിക്ഷ. 

തടവ് ശിക്ഷക്ക് പുറമെ 1,75 000 രൂപ പിഴയും കോടതി വിധിച്ചു. പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്.   വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 

കൂടാതെ  പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പറഞ്ഞതു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ശബരിമല; പത്ത് ദിവസത്തിനിടെ വരുമാനം 10 കോടി കവിഞ്ഞു

ശബരിമല: തീർഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനം പത്ത് കോടി കവിഞ്ഞു. നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്.  ആദ്യ ദിനങ്ങളില്‍ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു. 

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ വരുമാനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.

ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർ‍ശനം നടത്തിയത്.‌ സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.  


Share it:

Crime

Post A Comment: