www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളുടെ കാമുകനെ വിഷം കൊടുത്തു കൊന്നു; അമ്മക്കെതിരെ കേസ്

Share it:


ഹൈദരാബാദ്: മകളുടെ കാമുകനായ കൗമാരക്കാരനെ അമ്മ വിഷം കൊടുത്തു കൊന്നു. മൊയ്‌നാബാദ് സ്വദേശിയായ ഷെയ്ക്ക് ആയാസ് (19) ആണ് മരിച്ചത്. ഇന്‍റർമീഡിയേറ്റ് വിദ്യാർഥിയായിരുന്യാനു. 

16 വയസുള്ള പെൺകുട്ടിയുമായി ഷെയ്ക്ക് ആയാസ് കുറച്ച്  വർഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഷെയ്ക്ക് പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ കാമുകിയുടെ അമ്മ ഷെയ്ക്ക് ആയുസിന് ശീതളപാനീയം നൽകിയിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ഛർദിക്കാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച്ച ഷെയ്ക്ക് ആയാസ് മരിച്ചു.  

ഷെയ്ക്ക് ആയാസ് ചികിത്സയിൽ കഴിയവേ പൊലീസിന് മൊഴി നൽകിയിരുന്നു. കാമുകിയുടെ വീട്ടിലെത്തിയപ്പോൾ കാമുകിയുടെ അമ്മ ശീതളപാനീയം നൽകിയെന്നായിരുന്നു മൊഴി. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ മാതാവിന് കൗമാരക്കാനുമായുള്ള ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നതായി കണ്ടെത്തി. 

പെൺകുട്ടിയുടെ വീട്ടിൽ പോയി വന്നതിനു ശേഷമാണോ ആരോഗ്യ നില മോശമായത് എന്നും സ്വയം വിഷം കഴിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൊലപാത ശ്രമം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളിൽ പൊലീസ് കേസെടുത്തു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരാനായി കാത്തിരിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി 

അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Share it:

Crime

Post A Comment: