www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വനിതാ പഞ്ചായത്തംഗത്തിന്‍റെ ഫോണിലേക്ക് അശ്ലീല വീഡിയോ; പ്രതി പിടിയിൽ

Share it:



നെടുമങ്ങാട്: പഞ്ചായത്തംഗത്തിന്‍റെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കന്യാകുമാരി വെള്ളാംകോട് പന്തലവിള ഡോര്‍ നമ്പര്‍ 1/150 വിജയകുമാര്‍ (ദേവരാജ്-40) ആണ് അറസ്റ്റിലായത്. വനിതാ പഞ്ചായത്തംഗത്തിന്‍റെ പരാതിയിലാണ് ഇയാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. 

വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ മൊബൈല്‍ ഫോണിലേക്ക് പത്തോളം അശ്ലീല വീഡിയോകളാണ് ഇയാൾ അയച്ചത്. വീഡിയോകൾക്ക് പിന്നാലെ അശ്ലീലം കലർന്ന ഭാഷയിൽ ഇയാൾ സംസാരിക്കുകയും ചെയ്‌തു.  

നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്‍റെ നേതൃത്വത്തില്‍ നെടുമങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ , എസ്‌.ഐ സുനില്‍ ഗോപി എന്നിവര്‍ ചേര്‍ന്നാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി 

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

Share it:

Crime

Post A Comment: