www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പശുവിന്‍റെ നട്ടെല്ല് തല്ലിത്തകർത്ത് ക്രൂരത; സംഭവം ഇടുക്കിയിൽ

Share it:


ഇടുക്കി: എട്ട് മാസം പ്രായമായ പശുക്കിടാവിന്‍റെ നട്ടെത്ത് തല്ലിത്തകർത്തു. മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുവിനാണ് മർദ്ദനമേറ്റത്. അയൽവാസി സതീശനെതിരെ വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. 

പറമ്പിൽ കയറിയെന്നാരോപിച്ചായിരുന്നു പശുവിനു നേരെ അയൽവാസിയുടെ മർദനം. ക്രൂരമായ ഉപദ്രവത്തിൽ പിൻകാലുകൾ പൂർണമായും തളർന്നതിനെ തുടർന്ന് പശുക്കിടാവിന് എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല. മൃഗക്ഷേമ കൂട്ടായ്‌മ ആയ ആനിമൽ റെസ്‌ക്യു ആൻഡ് സപ്പോർട്ട് കേരളയുടെ സമൂഹ മാധ്യമ കൂട്ടായ്മയിലും പശുക്കിടാവിന്‍റെ ദുരവസ്ഥ പങ്കുവച്ചിട്ടുണ്ട്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു 

കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്.  

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാ‍യില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്. 

ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.

എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. 

Share it:

Idukki

Post A Comment: