www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടിലിൽ നിന്നിറങ്ങാൻ കുരുന്നിന്‍റെ തന്ത്രം; കൈയടിച്ച് സോഷ്യൽ മീഡിയ

Share it:


സ്‌മാർട്ട് ഫോണുകളുടെ വരവോടെ കുട്ടികളുടെ കുറുമ്പ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതുമയല്ല. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കട്ടിലിൽ നിന്നും ഇറങ്ങാൻ കുട്ടികാണിക്കുന്ന തന്ത്രമാണ് വീഡിയോയിലെ ആകർഷണം. 

കട്ടിലിന്‍റെ അരികിൽ നിരങ്ങി എത്തിയപ്പോഴാണ് താഴേക്ക് വീഴാനുള്ള സാധ്യത കുരുന്ന് തിരിച്ചറിയുന്നത്.  പിന്നീട് ആ കുഞ്ഞ് ബുദ്ധിയിൽ തോന്നിയ കാര്യങ്ങളാണ് നമ്മളെ അമ്പരിപ്പിക്കുന്നത്. കുരുന്ന് ആദ്യം ഒരു പുതപ്പെടുത്ത് കട്ടിലിനോട് ചേർത്ത് നിലത്തേക്ക് ഇട്ടു. 

എന്നിട്ട് കാല് താഴേക്ക് എത്തിച്ചു നോക്കി. കാൽ എത്തുന്നില്ലല്ലോ. അടുത്ത പുതപ്പ് അതിന് മുകളിലേക്ക് ഇട്ടു നോക്കി, എന്നിട്ടും രക്ഷയില്ല. ശേഷം കുട്ടി ഒരു തലയിണ എടുത്തു ആ പുതപ്പുകൾക്ക് മുകളിലേക്ക് ഇട്ടു. എന്നിട്ടും സംഭവം ശരിയാകാത്ത കൊണ്ട് അടുത്ത തലയിണ കൂടെ അതിനു മുകളിലേക്ക് ഇടുകയാണ് കുരുന്ന്. 

 

അങ്ങനെ സാഹസികമായി ആ തലയിണയിൽ ചവിട്ട് കുരുന്ന് താഴേക്ക് ഇറങ്ങുകയാണ്. കട്ടിലിൽ നിന്ന് താഴെ വീഴാതെ ഇറങ്ങിയതിന്‍റെ സന്തോഷവും കുരുന്നിന്‍റെ മുഖത്ത് കാണാമായിരുന്നു. എന്തായാലും പിഞ്ചു കുഞ്ഞിന്‍റെ ഈ ബുദ്ധിയെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഐപിഎസ് ഓഫീസർ രൂപിൻ ശർമയാണ് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു 

കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്. 

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാ‍യില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്. 

ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.

എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. 


Share it:

Video

Post A Comment: