www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഈഫൽ ടവറിനെ സാക്ഷിയാക്കി ഒരു ലിപ് ലോക്ക്; നേഹ കക്കറുടെ ചിത്രങ്ങൾ വൈറൽ

Share it:



ഗായിക നേഹ കക്കറുടെ മനോഹരമായ ഒരു ചുംബന ദൃശ്യം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഭർത്താവ് രോഹൻപ്രീത് സിങ്ങിനൊപ്പം പാരീസിൽ അവധി ആഘോഷത്തിലാണ് നേഹ. ഇതിനിടെ ഈഫൽ ടവറിനു മുന്നിൽ നിന്ന് പ്രണയാർദരായി ചുംബിക്കുന്ന ഇരുവരുടെയും ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.  

പാരീസ് അതിമനോഹരമായിരിക്കുന്നുവെന്ന കുറപ്പോടെയാണ് ചിത്രം നേഹ പങ്കുവച്ചിരിക്കുന്നത്. ചുവന്ന വസ്ത്രമാണ് നേഹ ധരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ ഈഫൽ ടവർ തല ഉയർത്തി നിൽക്കുന്നതും കാണാം. 



ഹിന്ദി ഗായികയായ നേഹക്ക് കേരളത്തിലടക്കം നിരവധി ആരാധകരുണ്ട്. ചെറിയ പ്രായത്തിൽ തന്നെ നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ മീരാബായ് നോട്ടൗട്ട് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും ആൽബങ്ങളിലും നേഹയുടെ ശബ്‌ദം ആരാധകർ കേട്ടു. കഴിഞ്ഞ വർഷമായിരുന്നു നേഹയും മോഹൻപ്രീത് സിങ്ങിന്‍റെയും വിവാഹം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഡി.ജെ. പാട്ട് കേട്ട് കോഴികൾ ഹൃദയാഘാതം വന്ന് ചത്തു 

ഭുവനേശ്വർ: അമിത ശബ്‌ദത്തിൽ നടത്തിയ ഡി.ജെ. പാർട്ടിയെ തുടർന്ന് സമീപത്തെ കോഴിഫാമിലെ 63 കോഴികൾ ചത്തു. വിവാഹ വീട്ടിൽ നടത്തിയ ഡിജെ പാർട്ടിയെ തുടർന്നാണ് കോഴികൾ ഹൃദയാഘാതം വന്ന് ചത്തത്. സംഭവത്തിൽ ഒഡീഷയിലെ കണ്ടഗരഡിയില്‍ കോഴി ഫാം നടത്തുന്ന രഞ്ജിത്ത് പരീദാ എന്ന വ്യക്തിയാണ് അയല്‍വാസിക്കെതിരെ നിലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്‍റെ അയല്‍വാസിയായ രാമചന്ദ്രന്‍റെ വീട്ടില്‍ വിവാഹമായിരുന്നു. രാത്രി 11.30ഓടെ വിവാഹ ഘോഷയാത്ര കോഴി ഫാമിന് മുന്നിലൂടെ കടന്നു പോയി. വളരെ ഉച്ചത്തിലായിരുന്നു ഘോഷയാത്രക്ക് ഡി ജെ സംഗീതം വച്ചിരുന്നത്. ഘോഷയാത്ര ഫാമിന് അടുത്ത് എത്തിയതോടെ കോഴികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ ആരംഭിച്ചെന്നും ചിലത് ഉയരത്തില്‍ ചാടാനും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. 

ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും കുറച്ചു കഴിഞ്ഞപ്പോള്‍ ഫാമിലെ 63 കോഴികള്‍ ചത്തുവെന്നും രഞ്ജിത്ത് പരാതിയില്‍ പറയുന്നു. പിന്നീട് ഒരു മൃഗരോഗ വിദഗ്ദ്ധനെ കൂട്ടികൊണ്ട് വരികയും കോഴികളെ പരിശോധിച്ച ശേഷം ഉയര്‍ന്ന ശബ്ദം കാരണമാണ് കോഴികള്‍ ചത്തതെന്ന് അയാള്‍ അറിയിച്ചുവെന്നും രഞ്ജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നു.

എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ജോലിയൊന്നും ലഭിക്കാതെ വന്നപ്പോളാണ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് രഞ്ജിത്ത് സ്വന്തമായി കോഴി ഫാം ആരംഭിച്ചത്. പരാതി നല്‍കുന്നതിന് മുമ്പ് താന്‍ രാമചന്ദ്രനെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും എന്നാല്‍ അയാള്‍ വളരെ പരുഷമായാണ് പെരുമാറിയതെന്നും രഞ്ജിത്ത് വ്യക്തമാക്കി. 

Share it:

Entertainment

Gallery

Post A Comment: