www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

60 വർഷമായി ആഹാരം മണ്ണ്; വിചിത്രമായ ജീവിത രീതിയുമായി വയോധിക

Share it:


60 വർഷമായി മണ്ണ് ഭക്ഷണമാക്കിയ വയോധികയുടെ കഥയാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം. 80 വയസുള്ള കുശ്‌മാവതിയെന്ന വയോധികയാണ് ഈ വൈറൽ താരം. 20-ാം വയസ് മുതൽ മണ്ണ് തിന്നുന്നത് ശീലമാക്കിയ ഇവർക്ക് ഇപ്പോഴും ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നതാണ് അത്ഭുതം. 

20-ാം വയസിൽ ഇവർക്ക് ഒരു വയറു വേദന വന്നു. എത്ര ഡോക്ടർമാരെ കണ്ടിട്ടും ഫലമുണ്ടായില്ല. മരുന്നുകൾ മാറിക്കഴിച്ചിട്ടും മാറിയില്ല. ഇതിനിടെ ഒരു ആയുർവേദ വൈദ്യനെ കണ്ടു. അദ്ദേഹത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് മണ്ണ് കഴിക്കാൻ തുടങ്ങിയത്.  

കഴുകി വൃത്തിയാക്കി സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്താണ് കഴിക്കുക. അപ്പോൾ വയറുവേദന വെറും ഓർമയായി മാറി. കഴിഞ്ഞ 60 വർഷമായി കുശ്മാവതിയുടെ ജീവൻ നില നിർത്തിയത് വൃത്തിയായി കഴുകി ഉണ്ടാക്കിയെടുത്ത മണ്ണാണ്. മക്കളും ബന്ധുക്കളുമൊക്കെ മണ്ണ് കഴിക്കുന്നതിനെ വിലക്കുന്നുണ്ട്. എന്നാൽ മണ്ണ് തിന്നാതെ ഉറങ്ങാനാവില്ലെന്നാണ് ഇവരുടെ നിലപാട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു 

കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്. 

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാ‍യില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്. 

ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.

എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. 

Share it:

Viral

Post A Comment: