ലൈംഗിത വിദ്യാഭ്യാസ രംഗത്ത് ലോകത്തിനു തന്നെ മാതൃകയാകുകയാണ് ഭൂട്ടാൻ എന്ന കൊച്ചു രാജ്യം. മറ്റു രാജ്യങ്ങളിൽ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടത്തുന്നതിനെ തന്നെ എതിർക്കുന്ന നിരവധി പേലുള്ളപ്പോഴാണ് ഭൂട്ടാൻ ഇക്കാര്യത്തിൽ ഏറെ മുന്നിലെത്തിയിരിക്കുന്നത്. ഭൂട്ടാനിലെ നൂറു കണക്കിന് ബുദ്ധ വിഹാരങ്ങളിൽ ഇന്ന് ലൈംഗിക വിദ്യാഭ്യാസത്തിന് വൻ പ്രാധാന്യമാണ് നൽകി വരുന്നത്.
ഇവിടുത്തെ യുവസന്യാസികളിൽ പലർക്കും ലൈംഗിക വിദ്യാഭ്യാസത്തെ പറ്റിയോ, സ്വയം ഭോഗത്തെ പറ്റിയോ കാര്യമായ അറിവില്ല. എന്നാൽ പലരും വിഹാരങ്ങളിലെ താമസത്തിനിടയ്ക്ക് രഹസ്യമായെങ്കിലും അതിലേർപ്പെടുന്നുണ്ട്. അത് കൊണ്ടാണ് അവർക്ക് ഇതേപ്പറ്റി ബോധവത്കരണ ക്ലാസുകൾ നൽകാൻ തീരുമാനിച്ചതെന്ന് തിംഫു ഗോൺപാ ബുദ്ധവിഹാരത്തിലെ യുവ സന്യാസിയായ ചോക്കി ഗൈൽറ്റ്‌ഷെൻ പറഞ്ഞു. സെക്‌സ് എഡ്യൂക്കേഷൻ ക്ലാസുകളിൽ ഇരിക്കുന്നതിന് മുൻപുവരെ അവരിൽ പലർക്കും സ്വയംഭോഗം കൊടിയപാപമാണ് എന്നൊരു തോന്നലുണ്ടായിരുന്നു.
കാലങ്ങളായി നിഷിദ്ധം എന്ന് തന്നെ കരുതിയിരുന്ന ലൈംഗിക വിദ്യാഭ്യാസം 2014 മുതൽക്കാണ് ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങളിൽ പാഠ്യവിഷയമായത്. അതിന്‍റെ കരിക്കുലത്തിൽ സ്വയംഭോഗം, ലൈംഗിക ബന്ധത്തിന് ഉഭയസമ്മതം, ആർത്തവം, ഗർഭനിയന്ത്രണം, ഗുഹ്യരോഗങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളായി തരംതിരിച്ചിരിക്കുന്നു.
ഭൂട്ടാനിലെ വിവിധ ബുദ്ധവിഹാരങ്ങളിലെ 350 സന്യാസി നേതാക്കൾ, 1500 ൽ പര ബുദ്ധ സന്യാസിനികൾ എന്നിങ്ങനെ ലൈംഗിക ജീവിതം ത്യജിക്കുമെന്ന് ശപഥമെടുത്തിട്ടുള്ള പലരും ഈ കോഴ്‌സിലെ ആദ്യ വിദ്യാർഥികളായിരുന്നു. ആദ്യഘട്ടത്തിലെ വിദ്യാർഥികളാണ് അടുത്ത ഘട്ടത്തിലെ അധ്യാപകരുടെ റോളിൽ തുടർ ക്ലാസുകൾ എടുക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: