പാറ്റ്ന: ബീഹാറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ഗോപാൽഗഞ്ച് ജില്ലയിലെ തെൽഹുവ ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. നിരവധി പേരുടെ നിലഗുരുതരമാണെന്നാണ് വിവരം.
ചമോർത്താലി എന്ന സ്ഥലത്ത് നിന്നും മദ്യപിച്ചവരാണ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് പൊലീസ് ഇത് വരെ സ്ഥിരീകരണം നൽകിയിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് എന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കുകയുള്ളു എന്നും ഗോപാൽഗഞ്ച് ജില്ലാ എസ് പി ഉപേന്ദ്ര നാഥ് വർമ അറിയിച്ചു.
ബിഹാറിൽ കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24 നു സിവാൻ ജില്ലയിലും ഒക്ടോബർ 28 നു സാരായ ജില്ലയിലും മദ്യ ദുരന്തത്തിൽ എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലായി മദ്യദുരന്തം ഉണ്ടാകുന്നതിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: