അബുദാബി: ടി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് കിടിലൻ വിജയം. 66 റണ്ണിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 210 എന്ന ഹിമാലയൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ ഒതുങ്ങേണ്ടി വന്നു.
പാകിസ്ഥാനെ വിറപ്പിച്ചെത്തിയ അഫ്‌ഗാനിസ്ഥാനെ തോൽപിച്ചതോടെ ടൂർണമെന്‍റിൽ ഇന്ത്യ കരുത്തറിയിച്ചിരിക്കുകയാണ്. രോഹിത് ശമ(47 പന്തില്‍ 74), കെ.എല്‍. രാഹുല്‍(48 പന്തില്‍ 69), ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 35), റിഷഭ് പന്ത്(13 പന്തില്‍ 27) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവാണ് ഇന്നത്തെ വിജയം നൽകിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: