കൊല്ലം: വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച്ച അവശതയുണ്ടായ ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോൾ രണ്ട് മാസം ഗർഭിണി. സംഭവത്തിൽ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിപട്ടിക്കാടൻ അൻസാരി (49)യാണ് പിടിയിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
വിവാഹ നിശ്‌ചയം കഴിഞ്ഞതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി യുവതി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു. ബന്ധുവീടുമായി അടുപ്പമുണ്ടായിരുന്ന അൻസാരി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് സ്വന്തം വീട്ടിൽ സർട്ടിഫിക്കറ്റ് എടുക്കാൻ പോയ യുവതിക്കൊപ്പം ഇയാൾ തന്ത്രപൂർവം പോയി. വീട്ടിൽ ആരുമില്ലാതിരുന്ന സന്ദർഭം മുതലാക്കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധുവീട്ടിൽ മടങ്ങിയെത്തിയ യുവതിയെ നിരന്തരം പീഡിപ്പിച്ചു.
ഇതിനിടെ മുൻ നിശ്ചയിച്ച പ്രകാരം യുവതിയുടെ വിവാഹം നടക്കുകയും ചെയ്‌തു. വിവാഹ ശേഷം രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ യുവതിക്ക് ക്ഷീണവും തളർച്ചയും ഉണ്ടായി. ഉടൻതന്നെ ഭർത്താവും വീട്ടുകാരും ആശുപത്രിയിലെത്തിച്ചപ്പോഴാണ് യുവതി രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ഇതോടെ ഭർത്താവും വീട്ടുകാരും യുവതിയെ സ്വന്തം വീട്ടിൽ കൊണ്ടുചെന്നാക്കി. ഇതിനിടെ യുവതിയുടെ ബന്ധുക്കളെ സ്വാധീനിച്ച് പ്രതി യുവതിയെ ഗർഭഛിദ്രവും നടത്തി. പിന്നീട് ഗർഭത്തിന്‍റെ ഉത്തരവാദിത്വം ഇയാൾ യുവതിയുടെ ബന്ധുവിൽ കെട്ടിവക്കാൻ ശ്രമിച്ചതോടെയാണ് യുവതി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ജില്ലാ പൊലീസ് മേധാവി കൊട്ടിയം പൊലീസിനെ അന്വേഷണം ഏൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. പ്രതി ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിമുതൽ ഇയാൾ കൊട്ടിയത്ത് താമസിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഇടുക്കിയിൽ നിന്നും നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി
ഇടുക്കി: ആനയെ കാണാൻ പോയതിനു അധ്യാപകൻ വഴക്കു പറഞ്ഞതോടെ നാടു വിട്ട വിദ്യാർഥികളെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കരിമണ്ണൂരിൽ നിന്നാണ് കുട്ടികൾ നാടുവിട്ടത്. തൊമ്മൻകുത്ത് സ്വദേശികളായ 14 വയസുകാരാണ് നാടു വിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇക്കാര്യം അറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു. ഇതോടെ കുട്ടികൾ പരിഭ്രാന്തരായി കൂട്ടുകാരന്‍റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് മുങ്ങുകയായിരുന്നു.
ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്നു. സ്കൂളിൽ പോകാതെ ആനയെ കാണാൻ പോയ വിവരം വീട്ടിലറിഞ്ഞാൽ അഛൻ തല്ലുമെന്നും അതിനാൽ ഞങ്ങൾ നാടുവിടുകയാണെന്നുമാണ് ഈ മൊബൈലിൽ നിന്നും കുട്ടി സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതോടെപ്പം സുഹൃത്തിന്‍റെ വീട്ടിൽ എൽപ്പിച്ച നോട്ടുബുക്കിൽ കത്തും എഴുതി വെച്ചിരുന്നു.
കുട്ടികളെ കാണാതായതോടെ വീട്ടുകാരും അധ്യാപകരും ഭയന്നു. കാര്യമറിഞ്ഞതോടെ പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ ഒരു ദിവസം തിരഞ്ഞിട്ടും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ കോതമംഗലത്തിനടുത്ത് കോടനാട് വെച്ചാണ് ഇന്ന് കുട്ടികളെ കണ്ടെത്തിയത്. ഇരുവരുംഇപ്പോള്‍ കോടനാട് പൊലീസ് സ്റ്റേഷനിലാണുള്ളത്.
Post A Comment: