മലപ്പുറം: നവവരനെ തട്ടിക്കൊണ്ടുപോയ വധുവിന്‍റെ വീട്ടുകാർ ജനനേന്ദ്രിയം അടിച്ചു തകർത്തു. ചെങ്കുവട്ടി സ്വദേശി അബ്ദുൾ അസീബിനാണ് ക്രൂരമായ മർദനമേറ്റത്. വിവാഹ ബന്ധം വേർപെടുത്തി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ഒന്നരമാസം മുമ്പായിരുന്നു ഇയാളുടെ വിവാഹം.
വിവാഹ ശേഷം ഭാര്യയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ചർച്ചകൾ നടന്നു വരികെയാണ് തട്ടിക്കൊണ്ടുപോകലും മർദനവും. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാളെ അവിടെനിന്നാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒതുക്കുങ്ങലിലെ ഭാര്യാ വീട്ടിലെത്തിച്ച ശേഷമായിരുന്നു മർദനം.
വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ക്രൂരമായ മർദനം തുടങ്ങിയത്. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയതോടെയാണ് ഇയാളെ രക്ഷിക്കാൻ കഴിഞ്ഞത്. ജനനേന്ദ്രിയത്തിനടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കാണാതായ വയോധികൻ കിണറ്റിൽ
വണ്ടൂർ: കാണാതായ വയോധികനെ അയൽവീട്ടിലെ കിണറ്റിൽ വീണു കിടന്ന നിലയിൽ കണ്ടെത്തി. പോരൂര്‍ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മര്‍ (70) ആണ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടത്. തുടർന്ന് തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തി ഇയാളെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു.
ഇയാള്‍ സാധാരണ കടയിലേക്കോ മറ്റും പോയാല്‍ വൈകി വീട്ടിലെത്തുക പതിവാണ്. കഴിഞ്ഞ ദിവസം വൈകിയപ്പോഴും വീട്ടുകാര്‍ എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി എത്താതിരുന്നതോടെ മകന്‍ പുലര്‍ച്ചെ ആറ് മണിയോടെ വാര്‍ഡ് അംഗം സഫ റംശിയെ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡംഗത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
രാവിലെ ഒന്‍പതോടെ സമീപവാസി തന്‍റെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതോടെ ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്. വിവരമറിയിച്ചതിനേ തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. വലത് കാലിന് ചെറിയ പരിക്കുകളാടെ ഇയാളെ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മര്‍ മൊബൈലും, ടോര്‍ച്ചുമൊക്കെ ഉപയോഗിക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിതെറ്റി വീണതാകാമെന്നാണ് നിഗമനം.
Post A Comment: