കൊച്ചി: പാലാരിവട്ടത്ത് മോഡലുകളുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിനു പിന്നിൽ സിനിമാ നടന്‍റെ സാനിധ്യമെന്ന് സംശയം. കേസ് അന്വേഷിക്കുന്ന പൊലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപമുണ്ടായ കാറപടത്തിൽ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ച സംഭവത്തിലാണ് അസാധാരണ വഴിത്തിരിവുണ്ടായിരിക്കുന്നത്.
അപകടത്തിനു തൊട്ടുമുമ്പ് ഇവർ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന വിഐപിയെ കുറിച്ചുള്ള അന്വേഷണമാണ് നടനിലേക്കെത്തിയതെന്നാണ് വിവരം. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അപകടം നടന്ന നവംബർ ഒന്നിനു രാത്രി അൻസി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്‌ദുൾ റഹ്‌മാന്‍റെ നാട്ടുകാരനാണ് വിഐപി. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളുടെ പേര് പുറത്തു വരാതിരിക്കാനാണ് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം മാറ്റിയതെന്ന സംശയവും ബലപ്പെടുത്തുന്നുണ്ട്. സംഭവ ദിവസം മോഡലുകൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ പാഞ്ഞു പോകാൻ ഇടയാക്കിയത് എന്താണെന്നതു സംബന്ധിച്ച് ഹോട്ടൽ ഉടമയ്ക്ക് വ്യക്തമായ അറിവുണ്ടെന്നാണ് കരുതുന്നത്. ഇയാളെ ഇന്ന് ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്ത വരുമെന്നും പൊലീസ് കരുതുന്നുണ്ട്.
ഹോട്ടൽ ഉടമയും വിഐപിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാൾക്ക് ഹോട്ടലിൽ സ്ഥിരിമായി ഒരു മുറി ഒഴിച്ചിട്ടിരുന്നതായും വിവരമുണ്ട്. ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ അപ്രത്യക്ഷമായതോടെയാണ് സംഭവത്തിൽ ഇയാളുടെ പങ്കിനെ കുറിച്ച് സംശയം ഉയർന്നത്. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കാണാതായ വയോധികൻ കിണറ്റിൽ
വണ്ടൂർ: കാണാതായ വയോധികനെ അയൽവീട്ടിലെ കിണറ്റിൽ വീണു കിടന്ന നിലയിൽ കണ്ടെത്തി. പോരൂര്‍ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മര്‍ (70) ആണ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടത്. തുടർന്ന് തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തി ഇയാളെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു.
ഇയാള്‍ സാധാരണ കടയിലേക്കോ മറ്റും പോയാല്‍ വൈകി വീട്ടിലെത്തുക പതിവാണ്. കഴിഞ്ഞ ദിവസം വൈകിയപ്പോഴും വീട്ടുകാര്‍ എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി എത്താതിരുന്നതോടെ മകന്‍ പുലര്‍ച്ചെ ആറ് മണിയോടെ വാര്‍ഡ് അംഗം സഫ റംശിയെ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡംഗത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
രാവിലെ ഒന്‍പതോടെ സമീപവാസി തന്‍റെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതോടെ ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്. വിവരമറിയിച്ചതിനേ തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. വലത് കാലിന് ചെറിയ പരിക്കുകളാടെ ഇയാളെ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മര്‍ മൊബൈലും, ടോര്‍ച്ചുമൊക്കെ ഉപയോഗിക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിതെറ്റി വീണതാകാമെന്നാണ് നിഗമനം.
Post A Comment: