ഇടുക്കി: ചെരുപ്പുകടയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവിനെതിരെ കോടതിയുടെ സമൻസ്. ഭരണ സ്വാധീനം ഉപയോഗിച്ച് പാർട്ടി ഒതുക്കി തീർത്ത കേസിലാണ് യുവതി നേരിട്ട് കോടതിയെ സമീപിച്ചത്. സി.പി.എം. പീരുമേട് ഏരിയാ കമ്മിറ്റി അംഗവും കുമളി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അട്ടപ്പള്ളം കൊല്ലംപറമ്പിൽ കെ.എം. സിദ്ദീഖിനെതിരെയാണ് പീരുമേട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പീഡനക്കുറ്റം ആരോപിച്ച് കേസെടുത്ത് സമന്‍സ് അയച്ചത്.
വീട്ടമ്മയായ യുവതിയാണ് ഇയാൾക്കെതിരെ പീഡനക്കേസിൽ പരാതി നൽകിയത്. 2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കുമളിയിലെ ബാങ്കിലെത്തി യുവതിയെ ഭരണ സമിതി അംഗം കൂടിയായ പ്രതിയെ ശുപാർശക്കായി സമീപിക്കുകയായിരുന്നു. അന്ന് കുമളി ലോക്കൽ സെക്രട്ടറിയായിരുന്നു പ്രതി.
വായ്‌പയെ കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ പ്രതിയുടെ ചെരുപ്പുകടയിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു പീഡന ശ്രമം. കടയുടെ പിൻഭാഗത്ത് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയ ശേഷം ശരീരത്തിൽ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും തനിക്ക് വഴങ്ങിയാൽ വായ്‌പ തിരിച്ചടക്കേണ്ടെന്ന് ഇയാൾ പറഞ്ഞതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് വീട്ടമ്മ കുമളി പൊലീസിൽ പരാതി നൽകുകയും ക്രൈം നമ്പര്‍ 77/2016 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ അറസ്റ്റിൽ നിന്നും പിന്തിരിപ്പിച്ചു. ഇതിനിടെ ഇടതുപക്ഷം സംസ്ഥാനത്ത് ഭരണത്തിലെത്തിയതോടെ ഭരണ സ്വാധീനം ഉപയോഗിച്ച് പൊലീസിനെക്കൊണ്ട് കേസ് റഫര്‍ ചെയ്തു കളയിച്ചു.
ഇതോടെയാണ് വീട്ടമ്മ പരാതിയുമായി പീരുമേട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് റഫറല്‍ ചാര്‍ജിന്‍മേല്‍ വാദിക്ക് നോട്ടീസ് അയച്ച കോടതി, വാദിയുടെ മൊഴി രേഖപ്പെടുത്തുകയും, വാദി ഹാജരാക്കിയ സാക്ഷി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ട കോടതി പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ട് സി.സി 483/2021 പ്രകാരം കേസെടുക്കുകയും പ്രതിയോട് ഡിസംബര്‍ 18ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് അയക്കുകയുമായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
അടിമാലിയിലെ ആസിഡ് ആക്രമണം; യുവാവിന്‍റെ കാഴ്ച്ച നഷ്‌ടമായി
ഇടുക്കി: അടിമാലിയിൽ യുവാവിനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയും. ചൊവ്വാഴ്ച്ച നടന്ന ക്രൂരമായ സംഭവത്തെ തുടർന്ന് ഇന്ന് പൊലീസ് ആക്രമണം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലി സ്വദേശി ഷീബയാണ് (35) അറസ്റ്റിലായത്. യുവതിയുമായി അടുപ്പത്തിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണാണ് ആക്രമിക്കപ്പെട്ടത്. ആസിഡ് ആക്രമണത്തിൽ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച്ച ശക്തി നഷ്‌ടമായിട്ടുണ്ട്.
ഭർത്താവും രണ്ടുകുട്ടികളുമുള്ള ഷീബ സമൂഹ മാധ്യമം വഴിയാണ് അരുണുമായി അടുപ്പത്തിലായത്. ഷീബ കുറച്ചു കാലം തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ജോലി ചെയ്‌തിരുന്നു. ഈ സമയത്താണ് സമൂഹ മാധ്യമത്തിലെ സുഹൃത്തിനെ നേരിൽ പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. പിന്നീട് ജോലി ഉപേക്ഷിച്ച് യുവതി ഇടുക്കിയിലേക്ക് തിരിച്ചു വന്നു. ഈ സമയത്താണ് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അരുൺ അറിയുന്നത്. ഇതോടെ അരുൺ ബന്ധത്തിൽ നിന്നും പിൻമാറുന്നതായി ഷീബയെ അറിയിച്ചു.
മറ്റൊരു വിവാഹം കഴിക്കാനും അരുൺ തീരുമാനമെടുത്തിരുന്നു. ഇതറിഞ്ഞ ഷീബ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അരുണിനെ പലവട്ടം സമീപിച്ചിരുന്നു. എന്നാൽ സാധിക്കില്ലെന്ന് തീർത്ത് പറഞ്ഞതോടെ തനിക്ക് രണ്ട് ലക്ഷം രൂപ വേണമെന്നായി ആവശ്യം. ഇതിനും സമ്മതിക്കാതെ വന്നതോടെ ഇക്കാര്യം സംസാരിക്കാനായി അരുണിനെ ഇടുക്കിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 10.20ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് സമീപം യുവാവിനോട് എത്താൻ പറഞ്ഞ ശേഷം മറഞ്ഞിരുന്ന ഷീബ പിന്നിലൂടെയെത്തി അരുണിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അരുണിന്‍റെ മുഖം മുഴുവനായി പൊള്ളിയിട്ടുണ്ട്. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.
ഇതിനു ശേഷം ഷീബ ഒളിവിൽ പോകുകയായിരുന്നു. റബർ ഉറയൊഴിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് ഷീബ ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ യുവാവിനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു. ഒളിവിൽ പോയ യുവതിയെ മുരിക്കാശേരിയിൽ ഭർത്താവിന്‍റെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post A Comment: