ചിറ്റൂർ: 15കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിറ്റൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇന്നലെ രാവിലെ 10 ഓടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
പുറത്തു പോയ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയപ്പോൾ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലാണ് യുവാവിന്‍റെ പേര് പറഞ്ഞിരിക്കുന്നത്.
ഇതോടെ വണ്ടിത്താവളം അത്തിമണി ആഷ മൻസിൽ എസ്. ആസാദിനെ (25) രാത്രി 10 ഓടെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
യുവതി കിണറ്റിൽ മരിച്ച നിലയിൽ; ശരീരമാസകലം പൊള്ളൽ
കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: