ന്യൂഡെൽഹി: സമുദ്രാതിർത്തി ലംഘിച്ച് ഗുജറാത്ത് തീരത്തെത്തിയ പാക് മത്സ്യബന്ധന ബോട്ടുകൾ പിടികൂടി. 11 ബോട്ടുകളാണ് അതിർത്തി കടന്ന് എത്തിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്. ബിഎസ്എഫാണ് (BSF) ബോട്ടുകൾ പിടികൂടിയത്.
വ്യോമസേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 64 കാരൻ അറസ്റ്റിൽ
ഇടുക്കി: തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ വീണ്ടും പിഞ്ചു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. തേങ്ങാക്കൽ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ 64 കാരൻ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പിയാണ് അറസ്റ്റിലായത്.
ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവവും വണ്ടിപ്പെരിയാറ്റിലെ എസ്റ്റേറ്റ് മേഖലയിലാണ് നടന്നത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. തോട്ടം മേഖലയിൽ കുട്ടികൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
Post A Comment: