അമരാവതി: ഫോണിൽ രഹസ്യ ആപ് ഇൻസ്റ്റാൾ ചെയ്‌ത് അധ്യാപികയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ അധ്യാപകനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ അധ്യാപകനായ മഹേശ്വര റാവു എന്നയാൾക്കെതിരെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ഒരു പരിശീലന സെക്ഷനിലാണ് അധ്യാപകനും വിവാഹിതയായ അധ്യാപികയും തമ്മിൽ പരിചയപ്പെടുന്നത്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന അധ്യാപികയുമായി ഇയാൾ അടുപ്പത്തിലായി. ഇരുവരും പ്രണയത്തിലായതിനു പിന്നാലെ ഇരുവരും ലോഡ്‌ജുകളിലും മറ്റും സംഗമിക്കുന്നത് പതിവായിരുന്നു.
ഈ സമയത്താണ് അധ്യാപകൻ ഇവരുടെ ഫോണിൽ രഹസ്യ ആപ് ഇൻസ്റ്റാൾ ചെയ്‌തത്. ഇതോടെ അധ്യാപിക ഫോണിലൂടെ സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങൾ അധ്യാപകനു കേൾക്കാമെന്നായി. ഒപ്പം അധ്യാപികയുടെ സ്വകാര്യ ചിത്രങ്ങളും ഇയാൾ കൈക്കലാക്കി. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലവട്ടം ഇയാൾ പീഡനത്തിനിരയാക്കിയതായി അധ്യാപികയുടെ പരാതിയിൽ പറയുന്നു.
ലോഡ്‌ജിൽ വച്ച് ഉറങ്ങിക്കിടന്ന തന്‍റെ നഗ്ന വീഡിയോകളും ചിത്രങ്ങളും അധ്യാപകൻ പകർത്തിയതായും യുവതി പറയുന്നു. തുടർന്ന് ഇവ കാണിച്ച് താൻ പറയുന്നതൊക്കെ ചെയ്യണമെന്ന് വാശി പിടിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. വിജയവാഡയിലെ മഹിളാ പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപിക ഇയാൾക്കെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 64 കാരൻ അറസ്റ്റിൽ
ഇടുക്കി: തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ വീണ്ടും പിഞ്ചു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. തേങ്ങാക്കൽ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ 64 കാരൻ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പിയാണ് അറസ്റ്റിലായത്.
ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവവും വണ്ടിപ്പെരിയാറ്റിലെ എസ്റ്റേറ്റ് മേഖലയിലാണ് നടന്നത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. തോട്ടം മേഖലയിൽ കുട്ടികൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
Post A Comment: