കോഴിക്കോട്: തുടർച്ചയായി അമിത വേഗത്തിൽ വാഹനം ഓടിച്ച യുവാവിന് 1.33 ലക്ഷം രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്. കൂത്തുപറമ്പ് സ്വദേശിയുടെ എസ്‌യുവി കാറാണ് പലവട്ടം നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത്.
ഒരു വർഷം 89 തവണ ആണ് ഈ വാഹനത്തിന്‍റെ അതിവേഗം കോഴിക്കോട് നോർത്ത് സോണിന്‍റെ ക്യാമറയിൽ പതിഞ്ഞത്. 2022 ൽ ജനുവരി അഞ്ചിന് മാത്രം ഏഴു തവണ പിഴ ഈടാക്കി. ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്.
കഴിഞ്ഞ ദിവസം വാഹനം അപകടത്തിൽപ്പെട്ടു. ഇൻഷുർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെ കുറിച്ച് അറിയുന്നത്. പിഴ അടയ്ക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് വാഹനം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയായിരുന്നു.
തുടർന്ന് കോഴിക്കോട് ആർടി ഓഫീസിൽ പിഴ അടയ്ക്കുകയായിരുന്നു. ഇയാളുടെ വാഹനത്തിന്‍റെ അതിവേഗം ഏറ്റവും കൂടുതൽ ക്യാമറയിൽ പതിഞ്ഞത് വാളയാർ-തൃശൂർ റോഡിലാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: