പേസ്ട്രിയും പക്കോഡയും തമ്മിൽ പ്രഥമ ദൃഷ്‌ട്യാ ബന്ധമൊന്നുമില്ലെങ്കിലും ഇവ തമ്മിലുള്ള അന്തർധാര വലുതാണെന്ന് കാണിച്ചു തരികയാണ് ഒരു വീഡിയോ. ഭക്ഷണത്തിലെ പല വിധ പരീക്ഷണങ്ങളും ഇതിനോടകം വൈറലായിട്ടുണ്ടെങ്കിലും ഇത്തരം ഒരു പരീക്ഷണം മുമ്പ് കണ്ടിരിക്കാൻ വഴിയില്ല.
ഫുഡ് ബ്ലോഗറായ സർതാക് ജെയിനിന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ആണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പേസ്ട്രി മാവിൽ മുക്കി പക്കോഡ ഉണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്.
രണ്ടു ചോക്ലേറ്റ് പേസ്ട്രി പക്കോഡ മാവിൽ മുക്കുന്നതാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പേസ്ട്രി പക്കോഡ തിളച്ച എണ്ണയിൽ വറുത്തു കോരുന്നു. പക്കോഡ കഴിക്കുന്ന വ്‌ളോഗറെയും വിഡിയോയിൽ കാണാം. രുചിച്ചയുടൻ സംഗതി തപ്പുകയാണ് കക്ഷി.
മൂന്നര മില്യണോളം പേർ ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞു. പേസ്ട്രി പ്രേമികളും പക്കോഡ പ്രേമികളും വീഡിയോയ്ക്ക് കീഴെ വിമർശനവുമായി എത്തിയിട്ടുണ്ട്. പേസ്ട്രിയും പക്കോഡയും അവയുടെ തനതുരുചിയിൽ കഴിക്കുന്നതിന് പകരം ആർക്ക് വേണ്ടിയാണു ഇത്തരം അസഹ്യപ്പെടുത്തുന്ന ഫ്യൂഷൻ പരീക്ഷിക്കുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: