പത്തനംതിട്ട: 11 വയസുകാരിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കാമുകനു കാഴ്ച്ചവച്ച സംഭവത്തിൽ യുവതിക്കും കാമുകനും 20 വർഷം കഠിന തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശികളായ അജി (46), കാമുകി സ്‌മിത (33) എന്നിവരെയാണ് പത്തനംതിട്ട പോക്‌സോ കോടതി കഠിന തടവിനു ശിക്ഷിച്ചത്.
പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അജി കഠിന തടവിനു പുറമേ 75,000 രൂപ പിഴയും ഒടുക്കണം. സ്‌മിതയ്ക്ക് 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2017 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജിയും സ്‌മിതയും തമ്മിൽ പ്രണയത്തിലായിരുന്നു.
ഇതിനിടെ 11 കാരിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന സ്മിത കുട്ടിയെ അജിക്ക് കൈമാറുകയായിരുന്നു അജി കുട്ടിയെ വീട്ടിൽ വച്ച് പീഡനത്തിനിരയാക്കി. പിന്നീട് സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുവരെയും പിടികൂടിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു.
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Post A Comment: