പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു. വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. ഓയൂർ സ്വദേശികളായ ശ്രീജ (45), ശകുന്തള (51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ഹരിപ്പാട് നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് കൊല്ലം ഓയൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ നാല് പേർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്‍റെ ഡ്രൈവർ ശരത്, ബിന്ദു, അശ്വതി, അലൻ (14)എന്നിവരാണ് ചികിത്സയിലുള്ളവത്. ആരുടേയും പരുക്ക് ഗുരുതരമല്ല. ഓയൂർ അമ്പലമുക്ക് കാഞ്ഞിരംമൂട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു സംഘം. അമിത വേഗത്തിലെത്തിയ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് കനാലിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. കെ.എൽ.24 ടി 170 മാരുതി സ്വിഫ്റ്റാണ് അപകടത്തിൽപ്പെട്ടത്.
അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാർ നടത്തിയ സമയോചിതമായ ഇടപെടൽ മൂലമാണ് നാല് പേരെ രക്ഷിക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് കാനലിലേക്ക് പതിച്ച കാറിൽ നിന്നും തെറിച്ച് കാനലിലെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരാണ് മരിച്ചത്. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ബാബുവിനെ രക്ഷപെടുത്തി സൈന്യം
പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ 46 മണിക്കൂറിനു ശേഷം രക്ഷപെടുത്തി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ ദൗത്യത്തിലാണ് ബാബുവിനെ രക്ഷപെടുത്താനായത്. ദൗത്യ സംഘത്തിലെ രണ്ട് പേർ കയറിലൂടെ ബാബുവിന്‍റെ അരികിലെത്തി. തുടർന്ന് കയർ അരയിൽ കെട്ടിയ ശേഷം ബാബുവിനെ മലയുടെ മുകളിൽ എത്തിക്കുകയായിരുന്നു.
ബാബുവിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു.
എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി.
കാലിന് ചെറിയ പരുക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യർഥിച്ചു.
Post A Comment: