സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ചൂഷണങ്ങളെ സംബന്ധിച്ച് നിവധി വെളിപ്പെടുത്തലുകൾ പുറത്തു വന്നിട്ടുണ്ട്. സമാനമായി ഒരു സംഭവമാണ് ആഫ്രിക്കൻ നടിയും വെളിപ്പെടുത്തിയിരിക്കുന്നത്. ദെലാലി മിസ്‌പയെന്ന നടിയാണ് ഒരു ചാനൽ അഭിമുഖത്തിൽ തനിക്കുണ്ടായ ദുരനുഭവം വെളിപപ്പെടുത്തിയത്. സംവിധായകനു വഴങ്ങാതിരുന്നതിനെ തുടർന്ന് ചിത്രത്തിൽ നിന്നും താൻ പുറത്താക്കപ്പെട്ടെന്നും നടി പറയുന്നു.
സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ- ചിത്രീകരണത്തിനിടെ ഒരു രംഗത്തിനായി ഒരുങ്ങാൻ സംവിധായകൻ തന്നോട് പറഞ്ഞു. സെറ്റിലേക്ക് പോകുന്നതിനു മുമ്പായിരുന്നു ഇത്. തുടർന്ന് അയാൾ തനിക്ക് ഹസ്‌ത ദാനം നൽകി. ഈ സമയത്ത് അയാളുടെ കൈയിൽ ഒരു കോണ്ടം ഉണ്ടായിരുന്നു.
ഹസ്‌തദാനത്തിനിടെ കോണ്ടം തന്‍റെ കൈയിലേക്ക് കൈമാറി. ഇതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ അത് സൂക്ഷിച്ച് വച്ചോളൂ, ഷൂട്ടിങ് കഴിഞ്ഞ് ആവശ്യം വരും എന്നായിരുന്നു മറുപടി.
എന്തിനാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഷൂട്ട് കഴിഞ്ഞ് ഒരു ഹോട്ടലില്‍ വച്ച് കാണാമെന്ന് അയാള്‍ പറഞ്ഞുവെന്നും നടി പറയുന്നു. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും കിടപ്പറ പങ്കിടാനുള്ള ശ്രമം നിഷേധിച്ചു. ഇതോടെ തന്‍റെ വേഷം മറ്റൊരാൾക്ക് നൽകിയെന്നും നടി പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു.
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Post A Comment: