www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഹന പരിശോധനക്കിടെ വനിതാ എസ്ഐയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

Share it:



കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്.ഐയെ ബൈക്കിലെത്തി കടന്നു പിടിച്ച യുവാവിനെ സാഹസികമായി പിടികൂടി. വനിതാ എസ്.ഐ തന്നെയാണ് ജീപ്പിൽ ഇയാളെ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ്  അറസ്റ്റ്  ചെയ്‌തത്.

മാവൂർ റോഡിൽ വെള്ളിപ്പറമ്പ് ആറാം മൈലിനു സമീപം വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. വാഹനപരിശോധന നടത്താനായി റോഡരികിൽ കാത്ത് നിന്ന വനിതാ എസ്ഐയെയാണ് ഷെറിൽ കടന്നുപിടിച്ചത്.  

റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്ഐയുടെ സമീപത്ത് എത്തി കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത എസ്ഐ ഉടൻതന്നെ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടി.

ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് ഷെറിലിനെ പിടികൂടിയത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ മെഡിക്കല്‍ കോളജ് സിഐ എം.എല്‍. ബെന്നി ലാലുവിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഷെറിൽ മുമ്പ് അബ്കാരി കേസില്‍ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  കോടതിയില്‍ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6


കൈക്കൂലി; സർജൻ അറസ്റ്റിൽ


മലപ്പുറ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രി സർജൻ അറസ്റ്റിൽ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കെ.ടി. രാജേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്. വയോധികയ്ക്ക് കാൽ വിരൽ മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയക്കായി 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളുടെ പരിശോധനാ മുറിയില്‍ നിന്നും 15000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു. 

ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജനുവരി പത്തിനാണ് വയോധികയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കൂടെ അഡ്മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവരുടെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. പലകാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടുപോയതോടെ ആകെ ബുദ്ധിമുട്ടിൽ ആയി. 

എന്താണ് വൈകുന്നത് എന്ന്  അന്വേഷിച്ചപ്പോൾ ആണ്  പണം നല്‍കാത്തതാണ് കാരണമെന്നു മനസിലായതെന്ന് മകൻ പറഞ്ഞു. 1000 രൂപ ആണ് ഡോക്ടർക്ക് നൽകേണ്ടത്.  28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ വളരെ മോശമായി പെരുമാറുകയും മരുന്നു നല്‍കി വിടുകയും ചെയ്തു.

ആശുപത്രിയുടെ അടുത്ത് തന്നെ ഡോക്ടറുടെ സ്വകാര്യ പരിശോധന ഇടമുണ്ട്. ഇവിടെ എത്തി വേണം ഡോക്ടറെ കണ്ട് പണം കൊടുക്കാൻ. ഇവിടേക്ക് വരാൻ ഡോക്ടർ  ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു ഇക്കാര്യങ്ങൾ വിജിലന്‍സിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നല്‍കി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്ന് വന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്മിറ്റ് ചെയ്ത് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായാണ് ഡോക്ടറെ കണ്ടതെന്നും പരാതിക്കാരൻ പറഞ്ഞു. 


Share it:

Crime

Post A Comment: