മുംബൈ: കാറ്റുകൊള്ളാനായി കാറിന്‍റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്‌ത യുവാവിനെയും കാർ ഓടിച്ച സുഹൃത്തിനെയും പൊലീസ് പൊക്കി. മുംബൈയിലാണ് സംഭവം നടന്നത്. യുവാക്കളുടെ സാഹസിക യാത്രയുടെ വീഡിയോ സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
രാത്രിയിൽ ബാദ്രയിലെ ഫ്‌ളൈ ഓവറിൽ വച്ചായിരുന്നു യുവാക്കളുടെ അതിസാഹസിക പ്രവൃത്തി. കാറിന്‍റെ ബോണറ്റിലിരുന്ന് സഞ്ചരിക്കുന്ന യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി 8.30 നായിരുന്നു സംഭവം. ഇമ്രാൻ അൻസാരി എന്ന യുവാവ് ബോണറ്റിന് മുകളിലിരിക്കുകയും ഗുൽഫം അൻസാരി വാഹനം ഓടിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂം കാറിനേയും യാത്രക്കാരെയും കണ്ടെത്താൻ ശ്രമം ആരംഭിച്ചു. എന്നാൽ പെട്ടെന്ന് കാർ കണ്ടെത്താൻ പൊലീസിനായില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ചൊവ്വാഴ്ച്ച കുർളയിൽ നിന്ന് യുവാക്കളെ പിടികൂടിയത്. സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് ഇരുവരും. ജോലി ചെയ്യുന്ന കമ്പനിയുടെ കാർ ഉപയോഗിച്ചായിരുന്നു ഇവരുടെ അതിരുവിട്ട സാഹസം.
അറസ്റ്റിലായ യുവാക്കളുടെയും അവർ ചെയ്‌ത സാഹസത്തിന്‍റെയും വീഡിയോയാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. യുവാക്കൾ മാപ്പ് പറയുന്നതും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് പറയുന്നതും വിഡിയോയിലുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 336 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകും വിധം വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിൽ പറയുന്നത്.
2020 ൽ ഓടുന്ന കാറിന്‍റെ ഡോറിലൂടെ തല പുറത്തിട്ടിരുന്ന് മദ്യപിച്ച രണ്ടു യുവാക്കൾക്കെതിരെ മുംബൈ പൊലീസ് തന്നെ കേസെടുത്തിരുന്നു. സൺറൂഫിലൂടെ തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിനെതിരെ കൊൽക്കത്ത പൊലീസ് ബോധവൽക്കരണവും നടത്തിയിരുന്നു. ഇത്തരത്തിൽ സൺ റൂഫിലൂടെ തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നവർക്കെതിരെ ഇന്ത്യൻ മോട്ടോർ വാഹനത്തിലെ 184 എഫ് വകുപ്പ് പ്രകാരം 1000 രൂപ പിഴ ചുമത്താനാകും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....Don't Dare This Devil's Act
— Mumbai Police (@MumbaiPolice) February 2, 2022
They wanted to experience the cool breeze but chose the wrong location & landed up getting the chills at Bandra PStn.
Allowing his friend to ride on the bonnet of his car cost dearly to two men who were booked under IPC Sections 279 & 336 #RoadSafety pic.twitter.com/9LNifKCQTh
Post A Comment: