റിയാദ്: ബഹുനില കെട്ടിടങ്ങളിൽ നിന്നും വീണ് യുഎഇയിൽ രണ്ട് കുട്ടികൾ മരിച്ചു. വ്യത്യസ്‌ത സംഭവങ്ങളിലാണ് രണ്ട ് കുട്ടികൾ മരിച്ചത്. ഷാർജ കിങ് ഫൈസൽ സ്ട്രീറ്റിലെ കെട്ടിടത്തിന്‍റെ 32-ാം നിലയിൽ നിന്നു വീണ് 10 വയസുള്ള ഏഷ്യൻ ബാലനും ഫുജൈറ ഹമദ് ബിൻ അബ്‌ദുല്ല സ്ട്രീറ്റിലെ കെട്ടിടത്തിന്‍റെ 12-ാം നിലയിൽ നിന്ന് വീണ് എട്ട് വയസുള്ള അറബ് ബാലനുമാണ് മരിച്ചത്.
കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം എന്ന് അധികൃതർ വ്യക്തമാക്കി.
ചൈൽഡ് പ്രൊഡക്ഷൻ അസോസിയേഷന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും അപകടങ്ങൾ ആവർത്തിക്കുന്നു. താമസ ഇടങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കാക്കി രക്ഷിതാക്കൾ പുറത്തു പോകരുത്. ബാൽക്കണികൾ, തുറന്നു കിടക്കുന്ന ജനാലകൾ എന്നിവിടങ്ങളിലൂടെ കുട്ടികൾ എത്തി നോക്കുമ്പോഴാണ് താഴെ വീഴുന്നത് എന്നും വ്യക്തമാക്കി.
രക്ഷിതാക്കളുടെയും വീട്ടു ജോലിക്കാരുടെയും അശ്രദ്ധമൂലം ദുരന്തങ്ങൾ സംഭവിക്കുന്നത് ശിക്ഷാർഹമാണ്. ഒരു വർഷത്തിൽ കുറയാത്ത തടവും 5000 ദിർഹം പിഴയുമാണ് ശിക്ഷ.
കുട്ടിക്കാര്യങ്ങളിൽ ശ്രദ്ധ വേണം
- ബാൽക്കണിയിലേക്ക് തുറക്കുന്ന കതകിന്‍റെ മുകളിൽ കുട്ടികളുടെ കൈ എത്താത്ത വിധം ലോക്ക് ഉണ്ടാകണം. കാറ്റും വെളിച്ചവും കിട്ടാൻ ബാൽക്കണി ഡോർ തുറന്നിടരുത്. പകരം കാറ്റ് കടന്നു വരുന്ന വലകളുള്ള ഡോർ സ്ഥാപിക്കാം. ഇതിന് ലോക്ക് ഉണ്ടാകണം.
- ബാൽക്കണികളിൽ ഉറപ്പുള്ള ഗ്രില്ലുകൾ പ്രത്യേകം ഘടിപ്പിക്കും. അഴികൾക്ക് കുട്ടികൾക്ക് കടന്നു പോകാവുന്ന അകലമുണ്ടാകരുത്.
- കുട്ടികളുടെ കിടക്കയും ക്രിബും ജനാലയ്ക്ക് അടുത്തകരുത്.
- പുസ്‌തകങ്ങളും കളിപ്പാട്ടങ്ങളും അലമാരയുടെ താഴത്തെ അറകളിൽ സൂക്ഷിക്കണം. കുട്ടികൾ മുകളിൽ കയറിയെടുക്കുമ്പോൾ താഴെ വീഴാനോ അലമാര ദേഹത്ത് വീഴാനോ സാധ്യതയുണ്ട്.
- അലമാരകളും ടിവി സ്റ്റാൻഡുകളും മറിഞ്ഞു വീഴാൻ അവസരമൊരുക്കരുത്.
- ഇലക്ട്രിക്ക് പ്ലഗ് പോയിൻറ്റുകൾ അടുപ്പുകൾ വച്ച് സുരക്ഷിതമാക്കുക. കുട്ടികൾ കമ്പിയോ മറ്റോ ഇതിൽ ഇട്ട് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: