കൊച്ചി: ഭാവനയ്ക്കും സംയുക്ത വർമയ്ക്കും മഞ്ജു വാര്യർക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി ഗീതുമോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വളരെ വേഗം സൈബർ ലോകത്ത് ശ്രദ്ധ നേടുകയായിരുന്നു.
നടി വിമലരാമൻ അടക്കമുള്ള താരങ്ങൾ ചിത്രത്തിന് കമന്‍റുകളുമായി എത്തി. സിനിമയ്ക്ക് അപ്പുറം സൗഹൃദം സൂക്ഷിക്കുന്നവരാണ് ഗീതുമോഹൻദാസ്, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ. വിശേഷ ദിവസങ്ങളിൽ പരസ്‌പരം ആശംസകൾ അറിയിച്ച് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാറുമുണ്ട്.
വളരെ വിരളമായി മാത്രമാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാറുള്ളു. പിറന്നാൾ ദിനങ്ങളിൽ സുഹൃത്തിനെ കുറിച്ച് എഴുതുന്ന കുറിപ്പുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറ്റെടുക്കാറുണ്ട്. എന്നിരുന്നാലും ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാർ നഷ്ടപ്പെടുത്താറില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: