പറവൂർ: സിഗരറ്റ് വാങ്ങിയ 35 രൂപ നൽകാതിരുന്നതിന് കടയുടമയും കൂട്ടുകാരും ചേർന്ന് തല്ലി പരുക്കേൽപ്പിച്ച യുവാവ് മരിച്ചു. വാണിയക്കാട് കണ്ടൻതറ മനു (35) വാണ് ചികിത്സയിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. ശനിയാഴ്ച്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിന് സമീപം കട നടത്തുന്ന സജ്ജൻ, ഇയാളുടെ അനുജൻ സാജു, കൂട്ടുകാരൻ എന്നിവർ ചേർന്ന് മർദിച്ചത്.
സജന്‍റെ കടയിൽ നിന്ന് സിഗരറ്റ് വാങ്ങിയ ഇനത്തിൽ 35 രൂപ മനു നൽകാൻ ഉണ്ടായിരുന്നു. ഇത് പിനീട് നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അവിടെ എത്തിയ സാജുവും കൂട്ടുകാരനും ചേർന്ന് മനുവിനെ മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പിന്നീട് വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. തലയ്ക്ക് ഉൾപ്പെടെ മറ്റു പരിക്കുകളും ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിയായ സാജുവിനെയും കൂട്ടുകാരനെയും പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന സജനും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഡ്രൈവറായ മനു അവിവാഹിതനാണ്. അമ്മ: സരള, സഹോദരങ്ങൾ: ബേബി, സിനോജ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: