ഇടുക്കി: കട്ടപ്പനയിൽ വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയിൽ. പ്രകാശ് സ്വദേശി നിഖിൽ രാജാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. കട്ടപ്പന വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോനാണ് ക്രിസ്‌മസ് തലേന്ന് കാറിടിച്ച് മരണപ്പെട്ടത്. വഴിയിലൂടെ നടന്ന വരികയായിരുന്ന കുഞ്ഞുമോനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി ബന്ധുക്കൾ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ ശേഖരിച്ച് പൊലീസിന് നൽകുകയും ചെയ്‌തു. എന്നിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.
കട്ടപ്പന-വെള്ളയാംകുടി റൂട്ടിൽ റോഡരുകിലൂടെ നടന്നു പോയപ്പോഴാണ് അമിത വേഗത്തിലെത്തിയ കാർ കുഞ്ഞുമോനെ ഇടിച്ചു തെറിപ്പിച്ചത്. ഡിസംബർ 26 ന് പകൽ 11 നാണ് ഇടുക്കിക്കവലയ്ക്ക് സമീപം മാസ് ഹോട്ടലിന് മുൻപിലെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കുഞ്ഞുമോനെ കണ്ടെത്തിയത്. 24 മുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടത്. ദേഹമാസകലം പരുക്കേറ്റ നിലയിലായിരുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. അപകടത്തിന് മുമ്പ് ഇതേ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ഔട്ട്‌ലെറ്റിന് മുമ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കുഞ്ഞുമോനെ ഇടിച്ചത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായി ഇയോൺ കാറാണെന്ന് ഇതിൽ നിന്ന് വ്യക്തമായി.
ബന്ധുക്കൾ ഇടുക്കി എസ്പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. വാഹനം കടന്ന് പോയ സ്ഥലങ്ങളിലെ 40 സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കട്ടപ്പന സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
16കാരിയുമായി നഗ്ന വീഡിയോ കോൾ; ആനപ്പാപ്പാൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു.
ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.
സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി.
വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.
ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
Post A Comment: