www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1451) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കുന്നു; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പുനക്രമീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. സ്‌കൂളുകളും കോളെജുകളും തുറക്കുന്നതിനും ആരാധനാലയങ്ങളിൽ 20 പേർക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കുന്നതിനും അനുമതി നൽകി. 

സ്‌കൂളുകൾ 14 മുതലും കോളെജുകൾ ഏഴു മുതലും തുറന്നു പ്രവർത്തിക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളാണ് 14ന് തുറക്കുന്നത്. പത്ത്, പ്ലസ്ടു, കോളെജ് ക്ലാസുകൾ 14 മുതൽ ആരംഭിക്കും. ആരാധനാലയങ്ങൾക്ക് ഞായറാഴ്ച്ചയും പ്രവേശനം അനുവദിക്കും. 20 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുന്നത്.  

നിലവിൽ കർക്കശമായ നിയന്ത്രമുള്ള സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ എ കാറ്റഗറിയിലാണ്. കാസർകോഡ് ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. മറ്റു ജില്ലകൾ ബി കാറ്റഗറിയിലാണ്. 

സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തിൽ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിന്‍റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോ​ഗത്തിലുണ്ടായ ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

16കാരിയുമായി നഗ്ന വീഡിയോ കോൾ; ആനപ്പാപ്പാൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. 

ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. 

സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി. 

വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.

ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ്  പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.


Share it:

Kerala

Mostreaded

Post A Comment: