ലാഹോര്‍: ജനിക്കുന്നത് ആൺകുട്ടിയാകാൻ ഗർഭിണിയുടെ തലയിൽ ആണി അടിച്ചു കയറ്റി. പാകിസ്ഥാനിലാണ് സംഭവം നടന്നത്. ആഭിചാര ക്രിയകൾ നടത്തുന്നയാളാണ് യുവതിയുടെ തലയിൽ ആണി അടിച്ചു കയറ്റിയത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷാവറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്‌തിട്ടുണ്ട്. ആണിയടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
യുവതി അതിതീവ്ര വേദന അനുഭവിച്ചെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആണി തലയില്‍ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
ബാബുവിനെ രക്ഷപെടുത്തി സൈന്യം
പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ 46 മണിക്കൂറിനു ശേഷം രക്ഷപെടുത്തി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ ദൗത്യത്തിലാണ് ബാബുവിനെ രക്ഷപെടുത്താനായത്. ദൗത്യ സംഘത്തിലെ രണ്ട് പേർ കയറിലൂടെ ബാബുവിന്‍റെ അരികിലെത്തി. തുടർന്ന് കയർ അരയിൽ കെട്ടിയ ശേഷം ബാബുവിനെ മലയുടെ മുകളിൽ എത്തിക്കുകയായിരുന്നു.
ബാബുവിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു.
എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി.
കാലിന് ചെറിയ പരുക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യർഥിച്ചു.
Post A Comment: