www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് ടു വിദ്യാർഥിനിയായ കാമുകി തേച്ചു; മണ്ണെണ്ണ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കാമുകൻ ഗുരുതരാവസ്ഥയിൽ

Share it:



പയ്യന്നൂർ: പ്ലസ് ടു വിദ്യാർഥിനിയായ കാമുകി തേച്ചിട്ടു പോയതിന്‍റെ വിഷമത്തിൽ യുവാവ് മണ്ണെണ്ണ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കിഴക്കൻമലയോര ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് യുവാവിനെ അവശ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടേമുക്കാലിന് മണ്ണെണ്ണയുടെ മണവും ഞരക്കവും കരച്ചിലും കേട്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് യുവാവിനെ അവശ നിലയിൽ കണ്ടെത്തിയത്. 

വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി മണ്ണെണ്ണയിൽ മുക്കാൽ കുപ്പിയോളം യുവാവ് ഉള്ളിലാക്കിയിരുന്നു. കൈയിലും കഴുത്തിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ടായിരുന്നു. യുവാവിനെ ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

തുടർന്നാണ് യുവാവ് ആത്മഹത്യാ ശ്രമത്തിന്‍റെ കാരണം വ്യക്തമാക്കിയത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുമായി യുവാവ് വർഷങ്ങളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞു. കാരണം ചോദിച്ചപ്പോൾ തന്നെ സഹോദരിയായി കാണമെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതോടെ മാനസികമായി തളർന്ന താൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവാവ് ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ബാബുവിനെ രക്ഷപെടുത്തി സൈന്യം 

പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ 46 മണിക്കൂറിനു ശേഷം രക്ഷപെടുത്തി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ ദൗത്യത്തിലാണ് ബാബുവിനെ രക്ഷപെടുത്താനായത്. ദൗത്യ സംഘത്തിലെ രണ്ട് പേർ കയറിലൂടെ ബാബുവിന്‍റെ അരികിലെത്തി. തുടർന്ന് കയർ അരയിൽ കെട്ടിയ ശേഷം ബാബുവിനെ മലയുടെ മുകളിൽ എത്തിക്കുകയായിരുന്നു. 

ബാബുവിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. 

എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. 

കാലിന് ചെറിയ പരുക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യർഥിച്ചു. 


Share it:

Kerala

Post A Comment: