ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളത്താണ് സംഭവം. കിഴക്കേമുറിയിൽ കലാഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (52), മക്കളായ കല (34), മിന്നു (32) എന്നിവരാണ് മരിച്ചത്.
ശശിശധരൻ ഒരുമാസമായി വെരിക്കോസ് വെയിൻ ചികിത്സക്കായി കരുനാഗപ്പള്ളിയിലായിരുന്നു. ഈ സമയത്താണ് മരണമുണ്ടായത്. പെൺമക്കൾ മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നുവെന്നും ഇതോടൊപ്പം ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: