ഇടുക്കി: ഉപ്പുതറ ടൗണിൽ പട്ടാപ്പകലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. ശനിയാഴ്ച്ച പകൽ 11.30 ഓടെയായിരുന്നു സംഭവം. വീട് വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉപ്പുതറ പൊരികണ്ണി സ്വദേശികളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
കെ.എസ്.ഇ.ബി ഓഫീസിനു സമീപം സംഘം ചേർന്നെത്തിയ ഇരു സംഘങ്ങളും പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. വെട്ടു കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും കരുതിയിരുന്നു. ആക്രമണം ആസൂത്രിതമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
പരുക്കേറ്റവരെ സമീപത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെട്ടുകൊണ്ടവരുടെയോ ആക്രമിച്ചവരുടെയോ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
16 കാരനെ പീഡിപ്പിച്ച അധ്യാപികയ്ക്ക് തടവു ശിക്ഷ
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള നോര്‍ത് ഈസ്റ്റ് ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. ഏള്‍സ് സി ഡേവിസ് പ്രൈമറി സ്‌കൂളില്‍ അധ്യാപക സഹായി ആയിരുന്ന ആലിസ് എ ഗേറ്റ്‌സാണ് ശിക്ഷിക്കപ്പെട്ടത്. 16 വയസുകാരനാണ് ഇവരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
46കാരിയായ ആലീസ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 16 കാരനുമായി അടുപ്പം സ്ഥാപിച്ച ഇവർ സെക്‌സ് ചാറ്റിലൂടെയാണ് കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ലൈംഗിക വീഡിയോകളും പരസ്പരം അയച്ചു കൊടുത്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അധ്യാപികയുമായുള്ള ബന്ധം കണ്ടെത്തിയത്.
തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ രക്ഷിതാക്കൾ വാങ്ങി വച്ചെങ്കിലും അധ്യാപിക കുട്ടിക്ക് വീണ്ടും മറ്റൊരു ഫോൺ വാങ്ങി നൽകി. 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വരെയാണ് പീഡനം നടന്നത്. പൊലീസ് അന്വേഷണത്തില്‍, രണ്ട് വീടുകളിലായി മാസങ്ങളോളം ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. സ്‌കൂളില്‍ വെച്ച് സെക്‌സ് ഉണ്ടായിട്ടില്ലെന്നാണ് ആസിന്‍റെ മൊഴി.
സ്‌കൂള്‍ ഇല്ലാത്ത ദിവസം വീട്ടില്‍നിന്നും പുറത്തുചാടുന്ന വിദ്യാർഥിയെ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സെക്‌സ് നടത്താറുണ്ടെന്നും അന്വേഷണത്തില്‍ അധ്യാപിക സമ്മതിച്ചു. ഇരുവരും തമ്മിലുള്ള സെക്‌സ് ചാറ്റിംഗിന്‍റെ തെളിവുകളും പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍, അധ്യാപികയ്ക്ക് 23 മാസം തടവുശിക്ഷയാണ് വിധിച്ചത്. 14 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല കുടുംബത്തിനും ഭര്‍ത്താവിനും നാണക്കേടു വരുത്തിയതായും അവര്‍ കോടതിയില്‍ പറഞ്ഞു. 2020 ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. അതിനു ശേഷം, ഇവര്‍ക്ക് മനശാസ്ത്ര ചികിത്സ നല്‍കിയിരുന്നു. അതോടൊപ്പം, നിര്‍ബന്ധിത സാമൂഹ്യ സേവനവും ഇവര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എറിക് കൗണ്ടി കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിന്‍റെ ഭര്‍ത്താവ്, കൗണ്‍സലര്‍ തുടങ്ങിയവരെ കോടതി വിസ്തരിച്ചു.
Post A Comment: