ഇടുക്കി: അൽഫാം കഴിക്കാൻ സ്‌കൂളിൽ കയറാതെ മുങ്ങിയ പെൺകുട്ടികളെ പൊലീസ് കൈയോടെ പൊക്കി. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 15,13 വയസുള്ള കുട്ടികൾ അൽഫാം കഴിക്കാൻ കട്ടപ്പനയ്ക്ക് വണ്ടി കയറിയത്.
കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ഇരുവരും കൂടി അൽഫാം കഴിക്കാൻ പോയാലോ എന്ന് ആലോചിച്ചത്. ഉടൻ തന്നെ കട്ടപ്പനക്കുള്ള ബസിൽ കയറി പോകുകയും ചെയ്‌തു. കുട്ടികളെ സ്‌കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് വിവരം ഇവരുടെ വീട്ടിൽ അറിയിച്ചത്.
കുട്ടികൾ സ്‌കൂളിലായിരിക്കുമെന്ന് കരുതിയ വീട്ടുകാരും വിവരം കേട്ടതോടെ ഞെട്ടി. ഈ സമയം കട്ടപ്പനയിലെത്തി അൽഫാം കഴിച്ചു കഴിഞ്ഞ കുട്ടികൾ സമയം കളയാൻ നെടുങ്കണ്ടം ഭാഗത്തേക്കുള്ള ബസിൽ കയറിയിരുന്നു. കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ വീട്ടുകാർ നിരന്തരം വിളിച്ചുകൊണ്ടിരുന്നെങ്കിലും കോൾ അറ്റന്‍റ് ചെയ്യുന്നുണ്ടായിരുന്നില്ല.
ഇതിനിടെ ബസിൽ വച്ച് ഒരു കുട്ടി ഫോൺ അറ്റൻഡ് ചെയ്യുകയും വീട്ടുകാർ നിർബന്ധിച്ചതോടെ ബാലഗ്രാമിൽ ബസ് ഇറങ്ങുകയും ചെയ്‌തു. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് ബസിൽ യാത്ര തുടർന്നു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
സ്വർണവില കുറയുന്നു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില ഗ്രാമിന് 4730 രൂപയും പവന് 37840 രൂപയുമാണ്. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.
സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞിട്ടുണ്ട് . ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
 
 
 
 
 
 
 
Post A Comment: