www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

ആരുമില്ലാത്ത റോഡിൽ പരസ്യമായി ലൈംഗിക ബന്ധം; ദമ്പതികളെ കുടുക്കി ഗൂഗിൾ സ്ട്രീറ്റ് വ്യൂ

Share it:

camera-catches-couple


കാൻബറ: ലൈംഗിക ബന്ധത്തിൽ വ്യത്യ‌സ്‌തത തേടുന്നവരാണ് പലരും. ഇത്തരത്തിൽ വ്യത്യസ്‌തത തേടിയ ദമ്പതികൾക്കുണ്ടായ ദുരനുഭവമാണ് ന്യൂയോർക്ക് ടൈംസ് പുറത്തു വിടുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഹൈവേയുടെ അരികിൽ കാർ നിർത്തിയിട്ട് പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു ദമ്പതികൾ.  

പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടായിരുന്നു ദമ്പതികളുടെ സാഹസം. എന്നാൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ദമ്പതികളുടെ ദൃശ്യം പതിയുകയായിരുന്നു. ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പ്രദേശം ഗൂഗിൾ ട്രീറ്റ് വ്യൂവിൽ തേടിയാൽ കാണുന്നത് ഇവരുടെ ലൈംഗിക ബന്ധത്തിന്‍റെ ചിത്രങ്ങളാണ്. 

ഈ ചിത്രങ്ങൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു. ഫോട്ടോകളിൽ ഹൈവേയുടെ അരികിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാം. ഓസ്‌ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്‌സ് ഹൈവേയിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്.

അഡ്‌ലെയ്ഡിനും മെൽബണിനും ഇടയ്ലുള്ള സ്ഥലത്താണ് ഇവർ സെക്സിലേർപ്പെട്ടതെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സൗത്ത് ഓസ്‌ട്രേലിയൻ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ലൈംഗികതയിൽ ഏർപ്പെടുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

ഈ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫോട്ടോകൾ 2013 ൽ അപ്‌ലോഡ് ചെയ്‌തതാണ്. എന്നാൽ ഇപ്പോൾ റെഡിറ്റിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. തമാശക്കായിട്ടാണ് ഇത്തരത്തിൽ ചെയ്‌തതെന്ന് ദമ്പതികൾ പ്രതികരിച്ചു. എന്നാൽ ഇതിനോടകം ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

പട്ടാപ്പകൽ നടുറോഡിൽ യുവതിയെ പീഡിപ്പിച്ചു 

ഭോപ്പാൽ: പട്ടാപ്പകൽ തിരക്കേറിയ റോഡിൽ യുവതിയെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂർ ജില്ലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

20 വയസ് മാത്രം പ്രായമുള്ള യുവാക്കളാണ് അതിക്രമം നടത്തിയത്. തിരക്കേറിയ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബലമായി ഇവർ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പിടിച്ചു നിർത്തി മാറിടത്തിലും സ്വാകാര്യ ഭാഗങ്ങളിലും സ്‌പർശിച്ചു. യുവതികൾ ബഹളം വക്കുകയും നിലവിളിക്കുകയും ചെയ്‌തതോടെ ഇവരെ ബലമായി ചുംബിക്കുകയും വസ്ത്രം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. 

ഈ ദൃശ്യങ്ങളെല്ലാം വൈറലായ വീഡിയോയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ കാവി തൂവാല കൈയിൽ കരുതിയിരുന്നു. എന്നാൽ, അക്രമികൾക്ക്' രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 345-എ (ലൈംഗിക പീഡനം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചേർന്ന് ചെയ്യുന്ന കുറ്റകൃത്യം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അതേസമയം ഇരയാക്കപ്പെട്ട സ്ത്രീകൾ പരാതി നൽകിയിട്ടില്ലെന്നും വീഡിയോ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ഭോപ്പാലിൽ നിന്ന് 392 കിലോമീറ്റർ അകലെ, ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള അലിരാജ്പൂർ ജില്ലയിലെ വാൾപൂർ പ്രദേശത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഈ വീഡിയോ ചിത്രീകരിച്ചയാളെയും ശനിയാഴ്ച വൈറലാക്കിയ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസികളുടെ ഉത്സവമായ ഭഗോരിയയിൽ പങ്കെടുക്കാൻ വാൾപൂർ സന്ദർശിക്കുന്നതിനിടെയാണ് യുവതികൾ അതിക്രമത്തിന് ഇരയായതെന്നും പറയപ്പെടുന്നു.


Share it:

Sex

Post A Comment: