www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളെ യാത്രയാക്കാനെത്തി; വയോധികൻ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ വീണ് മരിച്ചു

Share it:



കോട്ടയം: മകളെ യാത്രയാൻ റെയിൽവെ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽവീണ് മരിച്ചു. ചങ്ങനാശേരി വടക്കേക്കര പാലത്ര അലക്‌സ് (62) ആണ് മരിച്ചത്. ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അഛൻ വീഴുന്നത് കണ്ട് ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ മകൾക്കും വീണ് പരുക്കേറ്റു. 

കൊച്ചി രാജഗിരി എഞ്ജിനീയറിങ് കോളജിലെ മൂന്നാം വർഷ എഞ്ജിനീയറിങ് വിദ്യാർഥിയായ അൻസയെ (21) യാത്രയാക്കാനാണ് അലക്‌സ് റെയിൽ സ്റ്റേഷനിലെത്തിയത്. കന്യാകുമാരി ബംഗളൂരു ഐലൻഡ് എക്സ്പ്രസിന്‍റെ എസ്. 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ പ്ലാറ്റ് ഫോമിനു ഇടയിലേക്ക് വീഴുകയായിരുന്നു.  

ഈ സമയം ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. അഛൻ വീഴുന്നത് കണ്ട അൻസയും ട്രെയിനിൽ നിന്നും ചാടിയിറങ്ങി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അലക്‌സിനെ രക്ഷിക്കാനായില്ല. അൻസയുടെ തലക്കാണ് പരുക്ക്. ഇവരെ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഹിജാബ് നിരോധനം ശരിവച്ച് ഹൈക്കോടതി 

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഹിജാബ് ധകിക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി ഇതിനു ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു. 

11 ദിവസാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 


Share it:

Kerala

Mostreaded

Post A Comment: